പാസ്റ്റര്‍ കെ.എസ്. ജോസഫ് വീണ്ടും പ്രസിഡന്‍റ് ഐ.പി.സി. കര്‍ണ്ണാടക സ്റ്റേറ്റ് ഭാരവാഹികള്‍ തുടരും

ബാംഗ്ലൂര്‍. ഐ.പി.സി. കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡന്‍റായി പാസ്റ്റര്‍ കെ.എസ്. ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ഭരണസമിതിയിലെ എക്സിക്യൂട്ടിവ് അംഗങ്ങള്‍ തൽസ്ഥാനങ്ങളില്‍ തുടരും.
വൈസ് പ്രസിഡന്‍റായി പാസ്റ്റര്‍ ജോസ് മാത്യു, സെക്രട്ടറിയായി ഡോ. വര്‍ഗീസ് ഫിലിപ്പ്, ജോ. സെക്രട്ടറിയായി ജോയി പാപ്പച്ചന്‍, ട്രഷറാറായി പി.ഒ.സാമുവേല്‍ എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍. ബാംഗ്ലൂര്‍ ഹൊരമാവ് അഗര ഐ.പി.സി. ഹെഡ്ക്വര്‍ട്ടേഴ്സ് ഹാളില്‍ ഇലക്ഷന്‍ കമ്മീഷണര്‍ പാസ്റ്റര്‍ റ്റി.എസ്. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സഭാപ്രതിനിധികളും ശുശ്രൂഷകരും പങ്കെടുത്തു.

-ADVERTISEMENT-

You might also like