ലേഖനം: സ്വാതന്ത്ര്യവും പേനയും | ജോബി കെ. സി


ലിയൊരു ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ ആളുകളെ സന്ദേശത്തിലേക്ക് ശ്രദ്ധിപ്പിക്കുവാൻ പ്രഭാഷകൻ ഒരു ചോദ്യം ചോദിച്ചു തുടങ്ങി. വേഗത്തിൽ തന്നെ മുൻനിരയിൽ നിന്ന് ഒരു യൗവന ക്കാരൻ അതിന്റെ ഉത്തരം പറഞ്ഞു. അവനെ അനുമോദിക്കാൻ പ്രഭാഷകൻ സ്റ്റേജിലേക്ക് വിളിച്ച് തന്റെ കയ്യിൽ വച്ചിരുന്ന ഒരു പേന സമ്മാനമായി നൽകി. സമ്മാനം കൊടുത്തു കൊണ്ട് ആ ചെറുപ്പക്കാരനോട് പ്രഭാഷകൻ ചോദിച്ചു: എന്താണ് നിന്റെ വലിയ ആഗ്രഹം?.
വേഗത്തിൽ തന്നെ മറുപടി വന്നു, എനിക്ക് സ്വാതന്ത്ര്യം വേണം.
അവന്റെ ഉത്തരംകേട്ട് വേദിയിലിരുന്ന വർ ഒന്നടങ്കം ചിരിച്ചു.
അതെന്താ മോനെ, നിനക്ക് സ്വാതന്ത്ര്യമില്ലേ ? പ്രഭാഷകൻ പുഞ്ചിരിയോടെ ചോദിച്ചു.
എന്തു പറയാനാ സാറേ, എന്തുചെയ്താലും അത് ചെയ്യരുത്, ഇതു ചെയ്യരുത് , അങ്ങോട്ട് പോകരുത് , ഇങ്ങോട്ട് പോകരുത് എന്നാണെപ്പോഴും വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കേൾക്കുന്നത്. ഇങ്ങനെ മുടി വെട്ടരുത്, ഇങ്ങനെ വസ്ത്രം ധരിക്കരുത് , ഇങ്ങനെ വാഹനം ഓടിക്കരുത് , ടിവി – മൊബൈൽ ഉപയോഗിക്കുന്നതിന് , ഗെയിം കളിക്കുന്നതിന് , കൂട്ടുകൂടുന്നതിന് എന്നു വേണ്ടാ എല്ലാ കാര്യങ്ങൾക്കും അരുത് എന്നു പറഞ്ഞു കൊണ്ടിരിക്കും . എല്ലാത്തിനും കുറ്റവും.
ആ ചെറുപ്പക്കാരൻ സ്വതസിദ്ധമായി കാര്യങ്ങൾ പറഞ്ഞു.
പ്രഭാഷകൻ അവനെ ചേർത്തുപിടിച്ചു കൊണ്ടുപറഞ്ഞു, മോൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. സദസ്സിനെ നോക്കിയിട്ട് തുടർന്നു. ഇത് ഇവന്റെ മാത്രം ശബ്ദമല്ല , ഈ ചോദ്യവും ആഗ്രഹവും ഇയാളുടെ മാത്രം ചോദ്യവും അല്ല .
എല്ലാ ആളുകളുടെയും ആഗ്രഹമാണ് സ്വാതന്ത്ര്യം വേണമെന്നത്. നിശ്ചയമായും സ്വാതന്ത്ര്യം നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ്. സമ്മാനമായി നൽകിയ പേന തിരിച്ചു വാങ്ങിയിട്ട് എല്ലാവരെയും കാണിച്ചു കൊണ്ടു പ്രഭാഷകൻ ചോദിച്ചു. ഈ പേനയുടെ ഉപയോഗം എന്താണ് ?.
എഴുതുക അല്ലാതെ പിന്നെ എന്താണ് ഉപയോഗം, ആ ചെറുപ്പക്കാരൻ തന്നെ ചാടി പറഞ്ഞു . അതിനു സഹായിക്കുന്ന ഘടകം എന്താണ് ? ആ പ്രഭാഷകൻ ചോദിച്ചു. അതിന്റെ ഉള്ളിലുള്ള റീ ഫില്ലർ തന്നെ അവൻ പറഞ്ഞു. ശരിയാണ്, ആ പേനയ്ക്ക് അടപ്പ് ഇട്ടിരിക്കുന്നത് എന്തിനാണ്. അതിനു പുറമെ റീഫില്ലറിനു മുൻവശത്തും പിൻവശത്തും വേറെ രണ്ട് അടപ്പുകൾ കൂടെയുണ്ടല്ലോ .
സാറേ, അടപ്പ് ഇല്ലെങ്കിൽ പേന ഇട്ടു കൊണ്ട് പോകുന്ന വസ്ത്രത്തിലും സൂക്ഷിക്കുന്ന ബാഗിലും എല്ലാം അതിന്റെ മഷി പുരളും. അവൻ പറഞ്ഞു.
അതും ശരിയാണ്, പുറമെയുള്ള അടപ്പു മാത്രമല്ല മുൻവശത്തും പിൻവശത്തും ഉള്ള അടപ്പുകൾ ഇല്ലായെങ്കിൽ റീഫില്ലറിനെ കൃത്യമായി വയ്ക്കാൻ കഴിയുകയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടുകാരാ, ഇതുതന്നെയാണ് നിങ്ങളുടെ ചോദ്യത്തിന്റെ പ്രധാനപ്പെട്ട ഉത്തരം.
ഈ റീഫില്ലർ പോലെയാണ് എല്ലാ മനുഷ്യരുടെയും ജീവിതം . ഓരോ മനുഷ്യനും പ്രയോജനപ്പെടണം എങ്കിൽ അതിൽ ഒരു സ്വാതന്ത്ര്യം വേണം. അതിലുപരി അച്ചടക്കം ആവശ്യമാണ്. ഏതെങ്കിലും വഴിയെ ചെറുപ്പക്കാർ പോകുമ്പോൾ മാതാപിതാക്കളും ഗുരു ജനങ്ങളും പലപ്പോഴും ഉപദേശിക്കുന്നതിന്റെ കാരണം തെറ്റായ വഴിയെ പോയാൽ അവർ പ്രയോജനപ്പെടുകയില്ല എന്നതുകൊണ്ടാണ്. അമിതമായി റീഫില്ലറിനെ ഒതുക്കിയാൽ അത് ഒടിയുകയും ഉപയോഗ ശൂന്യം ആവുകയും ചെയ്യും. സൂക്ഷിച്ചു ഉപയോഗിക്കാമെങ്കിൽ മഷി തീരുന്നതുവരെ പ്രയോജനപ്പെടുത്താം . അതുപോലെയാണ് ഏതൊരു മനുഷ്യനും ഈശ്വരൻ നൽകിയിരിക്കുന്ന ഈ ഭൂമിയിലെ ജീവിതം . സർവ്വശക്തനായ ദൈവത്തിന് നമ്മെ ഓരോരുത്തരെയും കുറിച്ചും ഉദ്ദേശം പൂർത്തീകരിക്കുന്നതിന് മുൻപേ പലരും റോഡിൽ പൊലിയുന്നു, ചില ചെറുപ്പക്കാർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ചിലർ പ്രണയത്തിന് അടിമകളായി ലക്ഷ്യം നഷ്ടപ്പെട്ട് മറ്റു ചിലരെ കൂടി ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നു. ചെറിയ പരാജയങ്ങളും പ്രശ്നങ്ങളും അതിജീവിക്കാനാവാതെ ചിലർ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.
ഓർക്കുക ഈ റീഫില്ലറിനും സ്വാതന്ത്ര്യം ഇഷ്ടമാണ് പക്ഷെ അതിനു വശങ്ങളിലുള്ള അടപ്പുകൾ മുഖേന നന്നായി സൂക്ഷിക്കാൻ സഹായിക്കുന്നു. പ്രഭാഷകൻ പറഞ്ഞു.
ഇപ്പോൾ എനിക്ക് മനസ്സിലായി സാർ , സമ്മാനത്തിന് വളരെ നന്ദി. ഈ സന്ദേശം ഞാൻ എന്നും ഓർക്കും . സമ്മാനം വാങ്ങി ആ ചെറുപ്പക്കാരൻ തിരികെ ഇറങ്ങുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് അവനു വേണ്ടി കൈയ്യടിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.