മറിയാമ്മ സി.കെ (76) അക്കരെ നാട്ടിൽ

post watermark60x60

മുംബൈ: മുംബൈയിലെ ക്രൈസ്തവർക്ക് സുപരിചിതയായിരുന്ന മറിയാമ്മ ആന്റി (76) ഓഗസ്റ്റ് 11ന് നിത്യതയിൽ ചേർക്കപ്പെട്ടു. 1972-ൽ ഏകയായി വിശ്വാസത്തിൽ കടന്നു വരുകയും, പിന്നീട് മുബൈ, നവി മുബൈ പ്രദേശത്തെ ദൈവമക്കൾക്ക് ഒരു അനുഗ്രഹമായിരുന്നു. തികഞ്ഞ ഒരു പ്രാർത്ഥന വീരയും സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും, ആ ദൈവീക സ്നേഹത്തിലേക്ക് അനേകരെ കൊണ്ടുവരുവാനും ഇടയായി. 1972 മുതൽ ചർച്ച് ഓഫ് ഗോഡ് വി.ടി ദൈവസഭയുടെ സജീവ അംഗമായിരുന്നു. കോട്ടയം പാമ്പാടി സ്വദേശി ആണ്. ഏക മകൾ സുജ, മരുമകൻ പാസ്റ്റർ അഭയ് കൊച്ചുമക്കൾ ജോഷുവ,ക്ഷമ എന്നിവർ വാശിയിൽ താമസിക്കുന്നു. ആന്റിയുടെ വേർപാട് ചർച്ച് ഓഫ് ഗോഡ് വി.ടി ദൈവജനത്തിന് താങ്ങാൻ പറ്റാത്ത വിടവാണ്‌ വരുത്തി ഇരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് വി.ടി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 .30 ന് അനുസ്മരണ മീറ്റിംഗ് സൂമിൽ നടക്കും.

-ADVERTISEMENT-

You might also like