ക്രിസ്തുവിന്റെ സുവിശേഷം കാലാതീതം: പാസ്റ്റർ വി റ്റി ഏബ്രഹാം

ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ രൂപീകൃതമായി

 

ഓസ്ട്രേലിയ: ക്രിസ്തുവിന്റെ സുവിശേഷം കാലാതീതമാണെന്നും ലോകത്തിലെ വാർത്തകൾ പോലെ മാഞ്ഞുപോകുന്നതല്ലെന്നും അവിടുത്തെ വാഗ്ദത്തങ്ങൾ എന്നും നിലനിൽക്കുന്നതാണെന്നും എസ് ഐ എ ജി ജനറൽ സൂപ്രണ്ട് പാസ്റ്റർ വി റ്റി ഏബ്രഹാം. ക്രൈസ്തവ എഴുത്തുപുരയുടെ പതിനാലാമത്തെ ചാപ്റ്ററായ ഓസ്ട്രേലിയ ചാപ്റ്റർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് അധ്യക്ഷത വഹിച്ച സമ്മേളനം പാസ്റ്റർ റോയ് സാമുവേൽ പ്രാർഥിച്ചാരംഭിച്ചു. ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയ ചാപ്റ്റർ ഭാരവാഹികളെ ഇവാ. എബിൻ അലക്സ് പരിചയപ്പെടുത്തി. കർണാടക ചാപ്റ്റർ രക്ഷാധികാരി പാസ്റ്റർ ഭക്തവത്സലൻ പ്രസ്തുത ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ജോയൽ സണ്ണിയുടെ സ്‌പെഷ്യൽ മ്യൂസിക്കിന്‌ ശേഷം പാസ്റ്റർ വി റ്റി ഏബ്രഹാം സന്ദേശം നൽകി. തുടർന്ന് ഓസ്ട്രേലിയ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോണ്, റോബിന്സണ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം, സി എസ് ഐ റെപ്പ് റവ. സുജിത് ഡേവിഡ്, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ പ്രസാദ് പത്രോസ്, റവ. വർഗീസ് ഉണ്ണൂണ്ണി, ഇവാ. ബിന്നി സി മാത്യു, ജോബിൻ ജെയിംസ്, പാസ്റ്റർ തോമസ് ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചാപ്റ്റർ സെക്രട്ടറി ബ്രദർ ബിജു മെന്നേത്തു കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ജോർജ് മാത്യു സമാപന പ്രാർത്ഥന നടത്തി. ഈ മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററും രൂപീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading