ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവമെന്റ് (സി.ഇ.എം) റാന്നി സെന്റർ: യൂത്ത് ക്യാമ്പ് 2021

വാർത്ത: സാം വർഗ്ഗീസ് റാന്നി

റാന്നി: ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവമെന്റ് (സി ഇ എം) റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ രാവിലെ 9.30 മുതൽ 12 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും യൂത്ത് ക്യാമ്പ് 2021 സൂം ഫ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.
ശാരോൻ ഫെല്ലോഷിപ്പ് റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗ്ഗീസ് ജോഷ്വാ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ വിവിധ സെക്ഷനുകളിൽ അനുഗ്രഹീത ദൈവദാസന്മാരായ റവ.സിബി മാത്യു (ബാംഗ്ലൂർ), ഡോ. സജികുമാർ കെ പി (കോട്ടയം), പ്രൊഫ. ജസ്റ്റിൻ കോശി (തൃശ്ശൂർ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. സമാപന സന്ദേശം പാസ്റ്റർ. പി എം ജോൺ, (ശാരോൻ ഫെല്ലോഷിപ്പ് സീനിയർ മിനിസ്റ്റർ) പാസ്റ്റർ ബോസ് എം കുരുവിള (ശാരോൻ ഫെലോഷിപ്പ് റാന്നി റീജിയൻ മിനിസ്റ്റർ) എന്നിവർ നൽകും. ആരാധനയ്ക്ക് ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ. സ്റ്റാൻലി മാത്യു എന്നിവരും നേതൃത്വം നൽകുന്നു.
മൂന്ന് ദിവസവും രാവിലെ 9:30 മുതൽ 12 മണി വരെ എക്സൽ വി ബി എസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള കുട്ടീസ് ക്യാമ്പ് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading