ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ ഇന്നു മുതൽ

കൊട്ടാരക്കര: 24-മത് ഐ.പി.സി കലയപുരം സെന്റർ കൺവൻഷനും 6-മത് വാർഷിക ഉപവാസ പ്രാർത്ഥനയും ഓഗസ്റ്റ് 13 (ഇന്ന്) മുതൽ 15 വരെ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ വെർച്ചൽ പ്ലാറ്റ്ഫോമിൽ നടക്കും. സെന്റർ പാസ്റ്റർ. ജോസഫ്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കൊല്ലം, അനീഷ് തോമസ്, ബിജു കൃഷ്ണൻ,സുവി.ഷിബിൻ ജി ശാമുവൽ, പാസ്റ്റർ തോമസ് എം കിടങ്ങാലിൽ എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പുത്രികാ സംഘടനകളായ പി. വൈ.പി. എ, സൺഡേസ്കൂൾ, സോദരിസമാജം എന്നിവയുടെ വാർഷികവും ഈ ദിവസങ്ങളിൽ നടക്കും. പാസ്റ്റർമാരായ ജിജി ജോർജ്, ബിജുമോൻ കിളിവയൽ, ജോൺ വർഗീസ്, ബാബു ജോൺ,തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.