പി.വൈ.പി.എ യു.എ.ഇ റീജിയൻ രക്ത ദാന ക്യാമ്പ് ഓഗസ്റ്റ് 13 ന്

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയന്റെ 3 -മാത് രക്ത ദാന ക്യാമ്പ് ഓഗസ്റ്റ് 13ന് (സേഹ) അബുദാബി ഹെൽത്ത് സർവീസുമായി സഹകരിച്ച് അൽ ഐൻ ലുള്ള ലുലു ഹൈപ്പർ മാർകറ്റ് കാർ പാർക്കിങ്ങിൽ വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 10 വരെ നടക്കും.

post watermark60x60

പ്രസ്തുത ക്യാമ്പിൽ റവ. കെ.സ് ജേക്കബ് (ഐ.പി.സി അൽഐൻ), മുബാറക് മുസ്തഫ ( ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ്-അൽഐൻ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. യു.എ.ഇ റീജിയൻ ഭാരവാഹികളായ പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ്), ജേക്കബ് ജോൺസൻ (സെക്രട്ടറി), ജിൻസ് ജോയി, പാസ്റ്റർ സാമുവേൽ ജോൺസൻ, ജോസി. മാത്യു, ടോജോ സാമുവേൽ, ജോൺ തോമസ് എന്നിവർ നേതൃത്വം നൽകും.
പി.വൈ.പി.എ യു.എ.ഇ റീജിയന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ചു ഷാർജ, ദുബായ് എമിറെറ്റസുകളിൽ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു രക്ത ദാന ക്യാമ്പുകൾ നടത്തി. പ്രസ്തുത ക്യാമ്പുകളിൽ നൂറ്റി അമ്പതോളം പേര്‍ രക്തം ദാനം നൽകി.

-ADVERTISEMENT-

You might also like