കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാർഷിക ക്യാമ്പ് IMPACT 2021 ഇന്നു മുതൽ

Canada Spiritual Group Summer Camp 2021

കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന സമ്മർ ക്യാമ്പായ IMPACT 2021 ഒണ്ടാറിയോയിലെ ഒറീല്ലയിൽ Best Western plus Conference centre ൽ വെച്ച് ഇന്നു മുതൽ നടത്തപ്പെടുന്നു. കോവിഡ് പശ്ചാത്തലത്തിൽ മുൻകൂട്ടി രേജിസ്റെർ ചെയ്തവർക്ക് മാത്രമേ ഈ വര്ഷം പ്രവേശനം ഉണ്ടാകുകയുള്ളൂ.പാസ്റ്റർ മാർക്ക് സ്‌മാൽവുഡ് ആണ് മുഖ്യ പ്രഭാഷകൻ. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വിവിധ പ്രയർ ഗ്രൂപ്പിലുള്ള യുവജനങ്ങൾ വിവിധ സെഷനുകളിൽ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. ആഗസ്റ്റ് 6 ന് വെള്ളിയാഴ്ച വൈകുന്നേരം 6 ന് ആരംഭിക്കുന്ന ക്യാംപ് ആഗസ്ത് 8 ഞായറാഴ്ച രാവിലെ 9 നു സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം ഉണ്ടായിരിക്കും . വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവ വിവിധ സെഷനുകളിൽ ഉണ്ടായിരിക്കും.. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.