ക്വസ്റ്റേഴ്സ് വെബിനാർ ഇന്ന്

ബൈബിളും ഇസ്ലാമിക ആരോപണങ്ങളും എന്ന വിഷയത്തിൽ ക്വസ്റ്റേഴ്സ് നടത്തുന്ന വെബിനാർ ഇന്ന് വൈകിട്ട് 7 മണിക്ക് സൂമിൽ നടക്കും. പാസ്റ്റർ വർഗീസ് എം സാമൂവേൽ യു കെ വിഷയവതരണം നടത്തും. പാസ്റ്റർ സിജു സ്കറിയ അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ പാസ്റ്റർ അലൻ വർഗീസ് മോഡറേറ്റർ ആയിരിക്കും. പാനൽ അഗങ്ങളായി പാസ്റ്റർ വർഗീസ് എം സാമൂവേൽ, പാസ്റ്റർ ജോർജ് ജോൺ, പാസ്റ്റർ സിജോ ജോസഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും. സാമൂഹ്യ മാധ്യമങ്ങൾ വഴി ബൈബിളിനും ക്രൈസ്തവ വിശ്വസങ്ങൾക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടി പറയുകയാണ് വെബീനറിന്റെ ഉദ്ദേശ്യം. വെബിനാറിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Zoom ID:82447971524

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.