കവിത: എന്റെ പുരോഹിതൻ | ബ്ലസ്സൻ ചെങ്ങരൂർ

പൗരോഹിത്യം ദൈവ ദാനമല്ലോ,
പുരോഹിതൻ യഹോവ തൻ ദൂതനല്ലോ.

post watermark60x60

അവൻ്റെ വായ് പരിജ്ഞാനത്തിൽ കേന്ദ്രമല്ലോ,
അവൻ ജ്ഞാനം ദൈവത്തിൻ ജ്ഞാനമല്ലോ.

അബ്രഹാം പൗരോഹിത്യം സ്നേഹിച്ചുവല്ലോ, പത്തിലൊരംശം കൊടുത്തുവല്ലോ.

Download Our Android App | iOS App

ശ്രേഷ്ഠനും ശാലേമിൻ രാജാവുമായവൻ, പത്തിലൊരംശം സ്വീകരിച്ചുവല്ലോ.

അഹരോന്യ പാരമ്പര്യം യിസ്രയേൽ ഗണത്തിന്,
പാപത്തിൻ മോചനം നൽകി വന്നു.

യാഗങ്ങളോരോന്നും മേശമേലർപ്പിച്ച്,
യാഗത്തിനർപ്പണം ചെയ്തുവന്നു.

പാപപരിഹാരത്തിൻ ക്രിയകളോരോന്ന്,
കൂറിൻ ക്രമത്തിലവർ ചെയ്തു വന്നു.

പാപരഹിതരായ് തീരാതിരുന്നവർ
പാപത്തിൽ മോചനം നൽകി വന്നു.
എന്റെ പുരോഹിതൻ ശ്രേഷ്ഠ പുരോഹിതൻ.
സ്വർഗ്ഗത്തിൽനിന്നു കടന്നവൻ യേശുമാത്രം.

ലേവ്യ പൗരോഹിത്യം തൻ അപൂർണതയോരോന്നും,
പൂർണ്ണമായ് ക്രൂശിൽ താൻ തീർത്തുവല്ലോ.

എൻെറ പുരോഹിതൻ ശ്രേഷ്ഠ പുരോഹിതൻ,
നിർദോഷനായവൻ നിർമ്മലനായവൻ പാപമില്ലാത്തവൻ യേശു മാത്രം

തൻ സ്ഥാനം സ്വർഗ്ഗത്തിൽ ശ്രേഷ്ഠമല്ലോ,
അടുത്തു വന്നിടുക സോദരരേ.

അവൻ ചാരെ നീ അണഞ്ഞിടുക. പാപത്തിൻ പാതകം മായിച്ചു തീർക്കുവാൻ.
അവൻ യാഗം മാത്രം മതി നിനക്ക് .

ബ്ലസ്സൻ ചെങ്ങരൂർ

-ADVERTISEMENT-

You might also like