ഓൺലൈൻ എഡ്യൂക്കേഷണൽ ടോക്ക് ഷോ ജൂലൈ 31 ന്

Kraisthava Ezhuthupura News

എറണാകുളം: വിഷനറി എഡ്യുലീഡേഴ്‌സ് സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ എഡ്യൂക്കേഷണൽ ടോക്ക് ഷോ ജൂലൈ 31 ന് വൈകിട്ട് 6 മണിക്ക് സൂമിൽ നടക്കും. ഇന്ത്യയിൽ നിന്നും, വിദേശത്തു നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന പരിപാടിയിൽ ബീഹാർ പൂർണിമ സിനായ് മിഷൻ സ്‌കൂൾ ഫൗണ്ടർ ഡയറക്ടറും, പ്രിൻസിപ്പലുമായ നികേഷ് ഗില്ഗാൽ  മോഡറേറ്റർ ആയിരിക്കും. യു.എ.ഇ ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ  സീനിയർ ഫാക്കൽറ്റിയും, മോട്ടിവേഷണൽ  സ്‌പീക്കറും, എഴുത്തുകാരനുമായ  ഡഗ്ളസ് ജോസഫ്  മുഖ്യ പ്രഭാഷകനായിരിക്കും.  മൂല്യ വിദ്യാഭ്യാസവും കുട്ടികളും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്കിൽസ്  വിദ്യാർഥികളിൽ എങ്ങനെ വളർത്താം  എന്നീ വിഷയങ്ങളിലാണ് ടോക്ക് ഷോ സംഘടിപ്പിച്ചിരിക്കുന്നത് .

-ADVERTISEMENT-

You might also like