പിവൈപിഎ തിരുവനന്തപുരം മേഖല: പ്രവർത്തന ഉത്‌ഘാടനം ആഗസ്ത് 1 ന്

നാലാഞ്ചിറ: പിവൈപിഎ തിരുവനന്തപുരം മേഖല 2021 – 24 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ആഗസ്ത് 1 ന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപള്ളിൽ അധ്യക്ഷത വഹിക്കുന്ന യോഗം ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്‌ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളെ പാസ്റ്റർ പി.ജെ ദാനിയേൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കും. പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ഇവാ.ഷിബിൻ സാമുവേൽ, ഐപിസി തിരുവനന്തപുരം മേഖലയിലെ പുത്രികാ സംഘടന ഭാരവാഹികൾ, മേഖല പ്രതിനിധികൾ, ഐപിസി കേരള സ്റ്റേറ്റ് കൗണ്സിൽ അംഗങ്ങൾ മീറ്റിംഗിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യോഗത്തിൽ ഗാനശുശ്രുഷക്ക് പിവൈപിഎ മേഖല ക്വയർ നേതൃത്വം നൽകും. പ്രവർത്തന ഉത്‌ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം പിവൈപിഎ മേഖല ഫേസ്‌ബുക്ക് പേജിലും യുട്യൂബ് ചാനലിലും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.