അനാഥരായ ശുശ്രൂഷകന്റെ കുടുംബത്തിന് സഹായഹസ്തവുമായി ഐ.പി.സി തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ
തിരുവനന്തപുരം മേഖലയിൽ പാറശാല സെന്ററിലെ കൈവൻകാല സഭാ ശുശ്രൂഷകനായിരുന്ന ഡബ്ലിയു. ഡി ശങ്കർ എന്ന ദൈവദാസൻ്റെ അകാലത്തിലുള്ള ആകസ്മികമായ വേർപാട് തളർത്തിയ കുടുംബത്തിന് വേണ്ടി ധന ശേഖരണം നടത്തുന്ന വിഷയത്തിൽ തിരുവനന്തപുരം മേഖല ഒറ്റക്കെട്ടായിട്ടുള്ള പ്രവർത്തനത്തിൻ്റെ ഫലമായി, പതിനേഴ് ലക്ഷത്തി അൻപതിനായിരം (17,50,000) രൂപാ സമാഹരിച്ചു. ഇന്ന് (22/7/2021) വൈകുന്നേരം 4 മണിക്ക് സമാഹരിച്ച തുക അനാഥരായ തൻ്റെ സഹധർമ്മിണിക്കും കുഞ്ഞുങ്ങൾക്കും മേഖലാ പ്രസിഡൻറ് പാസ്റ്റർ കെ.സി.തോമസിൻ്റെ സാന്നിധ്യത്തിൽ പേരൂർക്കടയിലുള്ള ഫെയ്ത്ത് സെൻറർ ചർച്ചിൽ വച്ച് കൈമാറുകയാണ്. ഐ.പി.സി.പ്രസ്ഥാനത്തിന് തന്നെ ഒരു അഭിമാന നിമിഷമാണെന്നും. ദൈവ ദാസന്മാർ ഒറ്റക്കല്ല എന്നും ഒരു പ്രതിസന്ധി ഉണ്ടായാൽ നിൽക്കുന്ന പ്രസ്ഥാനം കൂടെയുണ്ടാകും എന്ന ധൈര്യം ഉള്ളിൽ ഉണ്ടാകുന്നതിനും ഇത് കാരണമായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുവെന്നും മേഖലാ സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like