ലേഖനം: പത്രോസിന്റെ കത്ത് | വിനീബ് മാണി വിൽസൺ

നമ്മുടെ പിതാവായ ദൈവത്തിന്റെയും രക്ഷിതാവായ യേശു ക്രിസ്തു വിന്റെയും നീതിയാൽ ഞങ്ങൾക്ക് ലഭിച്ച അതെ വിലയേറിയ വിശ്വാസം ലഭിച്ച എന്റെ കൂട്ടു സഹോദരങ്ങൾക്കു യേശുവിന്റെ ദാസ്സനു അപ്പോസ്തോലനുംമായ ശീമോൻ പത്രോസ് എഴുതുന്നത്.
ഗുരു ചെയ്ത പല അത്ഭുതങൾക്കും സാക്ഷികൾ ആകുവാൻ ശിഷ്യരായ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിൽ ഒന്നും നിങ്ങളുമായി പങ്കുവകുവാനും, ഒരു വ്യക്തിയെ നിങ്ങളോട് പരിചയപെടുത്തുവാനുംമാണ് ഈ കത്ത്.

അന്ന് കാനയിൽ ഒരു കല്യാണ വിരുന്നു നടക്കുകയായിരുന്നു. (John 2:1-11). യേശുവും ഞങ്ങള്ളും വിരുന്നിൽ പങ്കെടുത്തു. യേശു ആദ്യമായി ചെയ്ത അധ്‍ഭുതം ഞങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്തത് അവിടെവച്ചാണ്.
“വിരുന്നു വീട്ടിൽ വീഞ്ഞ് പോരാത്തേവന്നപ്പോൾ യേശു വെള്ളത്തെ വീഞാക്കി”.
ഞാൻ ആ സന്ദർഭം നിങ്ങൾക്കായി വിവരിക്കാം.. ഞങ്ങൾ വിരുന്നിന് ഇരിക്കുമ്പോഴാണ് യേശുവിന്റെ അമ്മ ഞങ്ങളുടെ അടുത്തേക് കടന്നു വന്നത്. വളരെ പതിഞ്ഞ സ്വരത്തിൽ തന്റെ മകന്റെ കാതിൽ പറഞ്ഞത് ഞങ്ങളും കേട്ടു -മകനെ ഇവിടെ വീഞ്ഞ് കഴിഞ്ഞു പോയിരിക്കുന്നു കഴിയുമെങ്കിൽ എന്തെങ്കിലും ചെയ്യണം.ഞങ്ങൾ ഇതുകേട്ടു ഞെട്ടലോടെ പരസ്പരം നോക്കി.
യേശു തന്റെ സമയം ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു അമ്മയെ മടക്കി അയച്ചു.
ഞാൻ പതുകെ തലയുയർത്തി ചുറ്റിലും കണ്ണോടിച്ചു. എല്ലാവരും ആഹ്ലാദത്തിൽ ആണ്, എങ്ങും സന്തോഷം നിറഞ്ഞുനിന്നിരുന്നു, ആരും തന്നെ വീഞ്ഞ് തികയാത്ത വിവരം അറിഞ്ഞിട്ടില്ല എന്നെനിക്കു മനസിലായി. ആളുകൾ പിന്നെയും കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു.ഞങ്ങൾ മേശക്‌ ചുറ്റും ഇരിക്കുന്നുണ്ടെങ്കിലും ഒന്നും സംസാരിക്കുവാനോ പാനംചെയ്യുവാനോ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. എന്നാൽ യേശുവിന്റെ മുഖം മാത്രം എല്ലാവരിൽനിന്നും വ്യത്യസ്തമായി ഞാൻ കണ്ടു.
​സമയം വീണ്ടും മുന്നോട്ടു പോയി. ഞാൻ വീണ്ടും ചുറ്റും കണ്ണോടിച്ചു. കൂടുതൽ ആളുകൾക്ക് കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു എന്ന് ഞാൻ പലരുടെയും മുഖത്തു നിന്നും മനസിലാകി.
പെട്ടന്ന്‌ യേശു എഴുനേറ്റു. വിരുന്നു വീട്ടിലെ ശ്രിശൂഷക്കാരുടെ അടുക്കലേക്കു നടന്നു . യേശുവിന്റെ അമ്മ പറഞ്ഞതനുസരിച്ചു യേശു പറയുന്നത് എന്തും ചെയാൻ തയാറായി നിൽക്കുന്ന ഒരു കൂട്ടത്തെ ഞാൻ അവിടെ കണ്ടു.(John 2:5) അവരെ ആരും ശ്രദ്ധിച്ചിരുന്നില്ല, എങ്കിലും അവർ അവരുടെ കടമകൾ കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു .
യേശു അവരെ നോക്കി പറഞ്ഞു വെള്ളം നിറപ്പിൻ – അവർ ചോദ്യം ചെയ്തില്ല കല്ഭരണികൾ വക്കോളം നിറച്ചു.

യേശു പിന്നെയും പറഞ്ഞു ഇപ്പോൾ കൊണ്ടുപോയി വിരുന്നുവാഴിക്കു കൊടുപ്പിൻ-ശിശ്രുഷക്കാർ ഒരുനിമിഷം നിശ്ചലരായി, എന്തു ചെയ്യണം എന്നറിയാതെ ഭയത്തോടെ അന്യോന്യം നോക്കി – (ഇവിടുത്തെ പ്രശ്നം വീഞ്ഞില്ല എന്നതാണ് യേശു പറയുന്നു വെള്ളം വിരുന്നുവാഴിക്കു കൊണ്ടു കൊടുക്കാൻ) അവർ ഇങ്ങനെ ചിന്തിക്കുകയായിരിക്കാം എന്നെനിക്കു ഒരു നിമിഷം തോന്നി. പക്ഷെ അവർ ആരും ഒന്നും തന്നെ സംസാരിച്ചില്ല, പിറുപിറുതത്തുമില്ല .
ചില നിമിഷത്തെ നിശബ്‍ദ്ധയ്ക്കൊടുവിൽ ശ്രിശൂഷകാരിൽ ഒരുവൻ ആ വലിയ ദൗത്യം ഏറ്റെടുത്തു. വെള്ളം കോരി വിരുന്നുവാഴിയുടെ അടുത്തേക് നടന്നു, വിറയാർന്ന കൈകളോടെ വെള്ളം വിരുന്നുവാഴിക്കു നേരെ നീട്ടി. ഭയം അദ്ദേഹത്തെ കീഴ്പ്പെടുത്തിയത് കൊണ്ടാകണം വിരുന്നുവാഴിയേ ഒന്ന് നോക്കാൻ പോലും അദ്ദേഹം തുനിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്നു അറിയാതെ ഞങ്ങളും ആശ്ചര്യപെട്ടു. വെള്ളം രുചിച്ചു നോക്കിയ വിരുന്നു വഴിയുടെ മുഖത്തെ സന്തോഷം കണ്ടു ഞങ്ങൾ അമ്പരന്നു.
“വെള്ളം വീഞ്ഞായി തീർന്നിരിക്കുന്നു….” ശ്രിശൂഷകാരൻ വെള്ളവുമായി പോയപ്പോൾ ദൈവത്തിന്റെ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കി.
ഞങ്ങൾ സന്തോഷത്താൽ നിറഞ്ഞു, വെള്ളം കൊണ്ടുപോയ വ്യക്തിയുടെ മുഖത്തും എന്തെയില്ലാത്ത സന്തോഷം ഞാൻ കണ്ടു. അല്പ നിമിഷത്തെ സന്തോഷത്തിനു ശേഷം ആ വ്യക്തി വീണ്ടും തന്റെ ജോലികളിൽ വ്യാപ്രിതനായി.
വിരുന്നു കഴിഞ്ഞു തിരിച്ചു പോകുമ്പോഴും യേശുവിന്റെ വാക്കിൽ വെള്ളം കൊണ്ടുപോയി കൊടുത്ത ആ ശ്രിശൂഷകാരൻ ആയിരുന്നു എന്റെ മനസ്സിൽ.
എവിടെ നിന്നാണ് യേശുവിൽ ഇത്രയും വലിയ വിശ്വാസം ഇയാൾക് ലഭിച്ചത് ?ഇതിനു മുൻപ് യേശു എന്തെങ്കിലും അധ്‍ഭുതം ചെയ്തട്ടുണ്ടെങ്കിൽ അത് കണ്ടിട്ടായിരികാം-പക്ഷെ യേശു തന്റെ പരസ്യ ശ്രീശുഷ വേളയിൽ ചെയ്ത ആദ്യത്തെ അത്ഭുതം ആയിരുന്നു ഇതു.ഇതിനുള്ള ഉത്തരം എനിക്ക് ലഭിച്ചില്ല.

എങ്കിലും യേശുവിനോട് ഉണ്ടായ അദ്ദേഹത്തിന്റെ വിശ്വാസം കണ്ടു ഞാൻ എന്നെ തന്നെ ഉറപ്പിച്ചു.
പ്രിയമുള്ളവരേ നമ്മുടെ നാഥൻ മദ്ധ്യകാശത്തിൽ വീണ്ടും വരാറായി..
നാളിതുവരെയുള്ള ക്രിസ്തിയ ജീവിത യാത്രയിൽ യേശുവിൽ ഉള്ള നിങ്ങളുടെ വിശ്വാസത്തിനും, അനുസരണത്തിനും കുറവ് വന്നിട്ടുണ്ടോ ?
“ചോദ്യം ചെയ്യാതെ യേശുവിനെ അനുസരിച്ച ശ്രിശൂഷകാരന്ടെ സ്വഭാവം നമ്മിലും അനുകരണീയമല്ലെ”?? എന്നു ചിന്തികാം..
യേശുവില്ലുള്ള വിശ്വാസം ഒരുപടിക്കൂടെ വളരുവാൻ ഈ കത്ത് ഏവരെയും സഹായികുമാറാകട്ടെ.
ആമേൻ.

വിനീബ് മാണി വിൽ‌സൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.