ഇന്നത്തെ ചിന്ത : പ്രസംഗം കേട്ടു ഭയന്നവൻ | ജെ പി വെണ്ണിക്കുളം

തടവിൽ നിന്നും പുറത്തുവന്ന പൗലോസിന്റെ പ്രസംഗം കേൾക്കാൻ ഫെലിക്‌സും ദ്രുസില്ലയും അവനെ വിളിച്ചു വരുത്തി. പ്രസംഗം ഒക്കെ അവർക്ക് ഇഷ്ടപ്പെട്ടു എന്നാൽ നീതി, ഇന്ദ്രിയജയം, ന്യായവിധി എന്നിവ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതു കേട്ടപ്പോൾ ഫെലിക്‌സ് പേടിച്ചു. അവനൊരു പണക്കൊതിയനും ക്രൂരനും നിന്ദ്യനുമായിരുന്നു. മറ്റുള്ളവരോട് നിന്ദ്യമായി പെരുമാറുന്നവനായിരുന്നു താനെന്നു ചരിത്രം സാക്ഷി. വഴിവിട്ട ജീവിതം നയിക്കുന്നവനായിരുന്നതുകൊണ്ടു പൗലോസിന്റെ പ്രസംഗത്തിന് മുന്നിൽ പകച്ചുപോയി. എങ്കിലും മാനസാന്തരപ്പെട്ടില്ല.

ധ്യാനം: അപ്പൊ. പ്രവർത്തികൾ 24
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.