ചെറു ചിന്ത: ഇന്ന് നമുക്ക് എന്തു തിരഞ്ഞെടുക്കാം? | ബിൻസി ജിഫി

ഒരോ ദിവസവും എത്രയോ തീരുമാനങ്ങൾ ആണ് നാം എടുക്കുന്നത് അല്ലെ ?

post watermark60x60

എപ്പോൾ എഴുന്നേൽക്കണം? എന്ത് കഴിക്കണം?എന്ത് ധരിക്കണം? എവിടെ പോകണം?. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പിനെ പറ്റിയാണ് ആവർത്തനപുസ്തകം 30:19 ൽ പറയുന്നത്; അതു എന്തെന്നാൽ ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിനു ഞാൻ ആകാശത്തെയും ഭൂമിയേയും ഇന്നു സാക്ഷി വക്കുന്നു.

ഒരുപക്ഷേ ഇതിൽ ജീവനും അനുഗ്രഹവും തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആകും നാം. എന്നാൽ എന്താണ് ഈ ജീവനും അനുഗ്രഹവും തെരഞ്ഞെടുക്കുക എന്നത് ?

Download Our Android App | iOS App

ആവർത്തന പുസ്തകം 30:16 ൽ പറയുന്നതു :-
1) നമ്മുടെ ദൈവമായ കർത്താവിനെ സ്നേഹിക്കുക.
2) ദൈവത്തിന്റെ വഴികളിലൂടെ നടക്കുക.
3) ദൈവകല്പനകളെ അനുസരിക്കുക.

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്നേഹിക്കുവാനും, ദൈവത്തിന്റെ വഴികളിൽ നടക്കുവാനും, ദൈവകല്പനകൾ അനുസരിക്കുവാനും നമുക്ക് തിരഞ്ഞെടുക്കാം.

ദൈവത്തെ അനുഗമിക്കുക എന്നത് ആയിരിക്കട്ടെ നമ്മുടെ ജീവിതത്തിലെ ‘താക്കോൽ’.

ബിൻസി ജിഫി

-ADVERTISEMENT-

-ADVERTISEMENT-

You might also like