ലേഖനം: ഉറുമ്പുകൾ: ബുദ്ധിയുള്ള ജീവികൾ | റോഷൻ ബേൻസി ജോർജ്

ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്: ഉറുമ്പ് ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്നു.” – (സദൃശവാക്യങ്ങൾ 30:24

post watermark60x60

ഈ പഴയ ബൈബിൾ വാക്യം ഇന്നും പുതിയതാണ്. തീർച്ചയായും ഉറുമ്പുകളിൽ നിന്ന് കുറെ പാഠങ്ങൾ പഠിക്കാന്നുണ്ട്. ഉറുമ്പുകൾ നമ്മുടെ ചുറ്റും കാണുന്ന ചെറിയ ജീവികളിൽ ഒന്നാണ്. പക്ഷെ, ഉറുമ്പുകൾക്ക് ദൈവം കൊടുത്തിരിക്കുന്ന കഴിവുകളെ പറ്റി നമ്മൾ കേട്ടാൽ ആശ്ചര്യപ്പെട്ടു പോകും. ഇത് വീണുപോയ ലോകം ആണെങ്കിലും, അതിൽ ഇപ്പോഴും ദൈവത്തിന്റെ വിരലടയാളങ്ങൾ ഉണ്ട്. ഈ ലേഖനം നിങ്ങളെ ദൈവത്തിന്റെ പ്രവർത്തികളെയും അവന്റെ മഹത്വത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കും. എങ്കിൽ നമുക്ക് തുടങ്ങാം.

ജീവിതശൈലി അനുസരിച്ച് ഉറുമ്പുകളെ രണ്ടായി തരം തിരിക്കാം: ദേശാടന ഉറുമ്പുകളും, സ്ഥിരമായി കൂട്ടത്തോടെ കോളനികളിൽ താമസിക്കുന്ന ഉറുമ്പുകളും. തീറ്റ, വെള്ളം, കൂട് വയ്ക്കുന്ന സ്ഥലം എന്നിവ തേടി, ദേശാടന ഉറുമ്പുകൾ തങ്ങളുടെ കൂട്ടത്തോടെ ഒപ്പം പല ദേശങ്ങളിൽ സഞ്ചരിക്കാറുണ്ട്. അവർ മാഗ്നെറ്റോ-റെസപ്ഷന്റെ (ഭൂമിയുടെ കാന്തിക വലയങ്ങളുണ്ട് അറിയാൻ ഉള്ള കഴിവ്) സഹായത്തോടെ ആണ് അത് ചെയ്യുന്നത്. ഇത് അത്ഭുതമായി തോന്നുന്നില്ലേ? ഇതുപോലെ ഉറുമ്പുകൾ സഞ്ചാരത്തിനായി പല മാർഗ്ഗ ഉപയോഗിക്കാറുണ്ട്. ചന്ദ്രനെയും സൂര്യനെയും സ്ഥാനങ്ങൾ മനസ്സിലാക്കിയും, അവയിൽ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചത്തിന് ശക്തി അളന്നും, രാസപ്രക്രീയകൾ കൊണ്ട് തമ്മിൽ ഇടപെട്ടുകൊണ്ടും, തങ്ങൾക്ക് ചുറ്റും ഉള്ള വസ്തുക്കളെ നിരീക്ഷിച്ചുകൊണ്ടും അവർ തങ്ങളുടെ സഞ്ചരം ശരിയാക്കുന്നു. തങ്ങളുടെ കൂടുകളിലേക്ക് തിരിച്ചെത്താൻ ഇതേ തന്ത്രങ്ങൾ കൂട്ടമായി താമസിക്കുന്ന ഉറുമ്പുകളും ഉപയോഗിക്കാറുണ്ട്. ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുമ്പോൾ നയിക്കുന്ന ഉറുമ്പ് തന്റെ പുറകിലുള്ള ഉറുമ്പുകളുടെ വേഗത അനുസരിച്ച് തന്റെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാറുണ്ട്. കൂട്ടത്തോടെ കോളനികളിൽ താമസിക്കുന്ന ഉറുമ്പുകളുടെ കാര്യം ഇതിലും രസകരമാണ്. ഇങ്ങനെയുള്ള ഉറുമ്പുകളെ തങ്ങൾക്ക് നിയമിക്കപ്പെട്ട ജോലികൾ വെച്ച് തരം തിരിക്കാം. ചിലതിന് തീറ്റ തേടുകയും ഇരപിടിക്കുകയുമാണ് ജോലി എങ്കിൽ, മറ്റ് ചിലതിന് കൂടുകൾ സംരക്ഷിക്കുന്നതാണ് ജോലി. ചിലതിന് മുട്ടകളുടെ പരിപാലനമാണ് ജോലി എങ്കിൽ, മറ്റ് ചിലതിന് തങ്ങൾ ജീവിക്കുന്ന കൂടുകൾ വൃത്തിയാക്കുന്നതാണ് ജോലി. ഇത്തരം ഉറുമ്പുകൾ തങ്ങളുടെ കൂട്ടിലെ മാലിന്യങ്ങൾ എടുത്തുകളയുകയും, ദോഷം ചെയ്യുന്ന സൂക്ഷ്മാണുക്കൾ കൂടുകളിൽ വളരാതെ സൂക്ഷിക്കുകയും ചെയ്യും. ചില ഉറുമ്പുകൾ ആകട്ടെ ചത്ത ഉറുമ്പുകളെ തന്നെ തങ്ങളുടെ കൂടുകളുടെ പുറത്തുകൊണ്ടുപോയി കളയാറുണ്ട്. ഇത്രയുമല്ല, ചില ഇനം ഉറുമ്പുകൾ സിംബയോട്ടിക് റിലേഷൻഷിപ്പ് (symbiotic relationship) അനുസരിച്ച് അഫിട് (aphid) എന്ന് മുഞ്ഞയെ അതിൽ നിന്ന് വരുന്ന ഹണിഡ്യൂ (honeydew) എന്ന ദ്രാവകത്തിനുവേണ്ടി വളർത്താറുണ്ട്. ചില ഇനം ഉറുമ്പുകൾ (ലീഫ് കട്ടർ ഉറുമ്പുകൾ, leaf-cutter ants) തങ്ങളുടെ കൂട്ടിൽ ഇലകളുടെ കഷണങ്ങൾ ശേഖരിച്ച്, ചെറിയ പൂപലുകളെ (fungi) കൃഷി ചെയ്യാറുമുണ്ട്.

Download Our Android App | iOS App

ഉറുമ്പുകളുടെ ഇത്തരം കഴിവുകളും പ്രവർത്തികളും, ദൈവത്തിന്റെ ജ്ഞാനത്തിലേക്ക് നമ്മെ കണ്ണുതുറപ്പിക്കുന്നു. നമ്മുടെ കർത്താവിന്റെ ജ്ഞാനവും ശക്തിയും ധനവും അളവില്ലാത്തതാണ്, “ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലോ.” (ദാനീയേൽ 2:20)

Click below link to read same article in English
https://kraisthavaezhuthupura.com/2021/07/19/english-article-250/

റോഷൻ ബേൻസി ജോർജ്

-ADVERTISEMENT-

-ADVERTISEMENT-

You might also like