അടിയന്തിര പ്രാർത്ഥനകും സഹായത്തിനും

കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം …

എന്റെ പേര് യേശുദാസ് ബെഞ്ചമിൻ . ഞാൻ 2006 മുതൽ ബീഹാറിൽ പൂർണിയ ജില്ലയിൽ ദൈവവേലയിൽ ആയിരിക്കുന്നു. ഇതിനിടയിൽ പലവട്ടം രോഗങ്ങൾ, അപകടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ അലട്ടിയെങ്കിലും ഇന്നും ദൈവവേലയിൽ വിശ്വസ്തനായി നിന്ന് അയച്ചവന്റെ വേല ചെയ്തു വരുന്നു.
ഇവിടെ ഒരു സ്വതന്ത്ര വേലക്കാരനായി നില്ക്കുന്ന ഞാൻ 2016 – മുതൽ ഇടുപ്പെല്ലിൽ വേദനയാൽ ഭാരപ്പെടാൻ തുടങ്ങി നടക്കാനും പ്രയാസം നേരിട്ടു തുടർന്ന് പലഡോക്ടർമാരെ കണ്ടെങ്കിലും ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. 2018-ൽ ഓഗസ്റ്റ് മാസത്തിൽ കിഷൻ ഗഞ്ചിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. Hip Replacement മാത്രമാണ് ഏക പോംവഴി. 2018 Dec, 20 ന് തിരുവനന്തപുരം നിർമ്മല ഹോസ്പിറ്റലിൽ ഡോക്ടർ മാമ്മൻ തോമസ് എന്റെ Hip Replacement നടത്തി. മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ടു. അടുത്ത കാലും ഉടനെ ചെയ്യണമെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക പ്രശ്നത്താൽ മാറ്റി വെക്കുകയായിരുന്നു.
ഇപ്പോൾ അടുത്ത കാലിനും വേദനയുണ്ടായി. കിഷൻഗഞ്ചിലുള്ള ആശുപത്രിയിൽ കാണിച്ചു. 26.07.2021 തിങ്കളാഴ്ച ഓപ്പറേഷന് ഡേറ്റ് ഇട്ടിരിക്കുന്നു. വെള്ളിയാഴ്ച അഡ്മിറ്റ് ആകണം. ഈ മഹാമാരിയുടെ അവസ്ഥയിൽ ഒരു സ്വതന്ത്ര സുവിശേഷ വേലക്കാരനായ എനിക്ക് നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനയിലാണ് പ്രതീക്ഷ. 26-ന് നടക്കുന്ന ഓപ്പറേഷന്റെ വിജയത്തിനും മറ്റ് ക്രമീകരണങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക.

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

Pr. Yesudas Benjamin,
Purnia, Bihar
Mob. 8271550166
Yesudas Benjamin
Bank of Baroda
Ac. 80210100002540
IFSC :- BARB0VJPURN

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.