അമ്പതിന്റെ നിറവിൽ എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്റർ സൂം കിഡ്സ്

ഡൽഹി: എക്സൽ വി ബി എസ് ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന വി ബി എസ് അൻപതിന്റെ നിറവിലേക്ക്. 2021 ജൂലൈ 18 വൈകുന്നേരം 6 മുതൽ 8 വരെ സൂം പ്ലാറ്റ്ഫോമിൽ വി ബി എസ് നടക്കും. അമ്പതിന്റെ നിറവിൽ നടക്കുന്ന ഈ വി ബി എസ് പാസ്റ്റർ ജേക്കബ് ജോൺ ,പഞ്ചാബ് (ഐ പി സി മുൻ ജനറൽ പ്രസിഡന്റ്) ഉദ്ഘാടനം നിർവ്വഹിക്കും. കുട്ടികളെ കൂടാതെ ദൈവദാസന്മാരും മാതാപിതാക്കളും ഈ വി ബി എസ്സിൽ പങ്കെടുക്കും.

2020 മുതൽ എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6 മുതൽ 7 വരെ തുടർമാനം നടന്ന വി ബി എസ്സിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപതിലധികം കുട്ടികൾ കൃത്യമായി പങ്കെടുത്തിരുന്നു. പാട്ടുകൾ, ആക്ഷൻ സോംഗുകൾ , ബൈബിൾ കഥകൾ , പപ്പറ്റ് ഷോ, മാജിക് ഷോ, ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആത്മീക പരിപോഷണത്തിനുതകുന്ന സ്പെഷ്യൽ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിരിക്കുന്ന അമ്പതാം വി ബി എസ്സ് കുട്ടികളുടെ ആത്മീയ നവോത്ഥാനത്തിന് മുന്നോടിയാകുമെന്ന് പ്രത്യാശിക്കുന്നു. ബ്രദർ വിന്നി പി. മാത്യു കോഡിനേറ്ററായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.