ഡോ. യുയാക്കീം മാർ കൂറിലോസും ജോസഫ് മാർ ബർണബാസും മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തമാർ

തിരുവല്ല: മാർത്തോമ്മാ സഭയുടെ മുതിർന്ന ബിഷപ്പുമാരായ യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തമാർ. ഇന്ന് തിരുവല്ലയിൽ നടന്ന എപ്പിസ്കോപ്പൽ സിനഡിലാണ് തീരുമാനം. നിയോഗ ശുശ്രൂഷ ജൂലൈ 18 ന് രാവിലെ 9 ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തുള്ള പുലാത്തീൻ അരമന ചാപ്പലിൽ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയും സഭയുടെ മറ്റ് എപ്പിസ്കോപ്പമാരും കാർമികരായിരിക്കും. കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ആണ് യുയാക്കീം മാർ കൂറിലോസ്. തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ ആണ് ജോസഫ് മാർ ബർണബാസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.