എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47% വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47%. കഴിഞ്ഞവർഷം 98.8% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും.
22,947 സെന്ററുകളിലായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റ് വിഭാഗത്തിൽ 991 പേരാണ് പരീക്ഷയെഴുതിയത്. മൂല്യനിർണയ ക്യാംപുകളുടെ എണ്ണം 72 ആയി വർധിപ്പിച്ചിരുന്നു. 12701 അധ്യാപകർ മൂല്യനിർണയത്തിനെത്തി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നൽകി.

post watermark60x60

എസ്എസ്എൽസി ഫലം അറിയാൻ:
∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

-ADVERTISEMENT-

You might also like