നിരീക്ഷണം: നീതി നിഷേധവും മൗനം ഭജിക്കുന്നവരും | ഡോ. ബിജു ചാക്കോ

ഫാദർ സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ മരണം മനുഷ്യ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.എന്താണ് ഈ പ്രസ്തുത മരണത്തിന്റെ സൂചിതാർത്ഥങ്ങൾ? ചൂഷിതവർഗങ്ങൾക്ക് വേണ്ടിയും നിരാലാംബരും അവഗണിക്കപെട്ട മനുഷ്യർക്കുവേണ്ടിയും ശബ്ദമുയർത്തുക, സത്യത്തിനുവേണ്ടി വീട്ടുവീഴ്ച്ചയില്ലാത്ത നിലപാടെടുക്കുക, അധികാരവർഗത്തോടു മുഖം നോക്കാതെ സത്യം വിളിച്ചു പറയുക (speaking truth to power) എന്നത് എത്രയോ അപകടകരമാണ് എന്നതിന്റെ നേർകാഴ്ച്ചയാണ് (daring and dangerous life) ഫാദർ സ്റ്റാൻ സ്വാമിയുടെ വിടവാങ്ങൽ . നിഷേധിക്കപ്പെട്ട നീതി, അവഗണിക്കപ്പെട്ട മനുഷ്യത്വം, മറച്ചുവെയ്ക്കാൻ ശ്രമിക്കുന്ന സത്യം, നവ സാമ്രാജ്യത്വ ശക്തികളുടെയും (Neo- empire), മരണത്തിന്റെ രാഷ്ട്രീയത്തിന്റെയും (necropolitics) ക്രൂരഭാവങ്ങൾ, തത്ഭലമായി ഉണ്ടായ വേദന കടിച്ചമർത്തിയ, അതിദയനീയമായ സാഹചര്യത്തിലെ അന്ത്യം ഏതു മനസാക്ഷിയെയും നൊമ്പരപ്പെടുത്തും.

Download Our Android App | iOS App

ക്രൂശിതനായ ക്രിസ്തുവിന്റെ മരണവും, ഒരർത്ഥത്തിൽ (socio- politically)സാമ്രാജ്യത്വ മതശക്തികളോടുള്ള സമരസമില്ലാമയുടെയ്യും സാമ്രാജ്യ- അധികാരവർഗ്ഗത്തോടു ഭയമില്ലാതെ സത്യം വിളിച്ചുപറഞ്ഞതിന്റെയും കീഴാള സമൂഹത്തോടുള്ള (subaltern community) ഐക്യദാർഢ്യത്തിന്റെയും പരിണിതഫലമായിരുന്നു. ഫാദർ സ്റ്റാൻ സ്വാമി പാവങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നടത്തിയ ഒറ്റയാൾ പോരാട്ടം എന്നും ഓർമ്മിക്കപ്പെടേണ്ടതു തന്നെയാണ്.
ഇത്തരുണത്തിലെ ‘സഭയുടെ’ മൗനമാണ് ആശ്ചര്യമുളവാക്കുന്നത്. അനീതിയുടെ മുമ്പിൽ മൗനം ഭജിക്കുന്നത്, അതിന് കൂട്ടുനിൽക്കുന്നതി ന് തുല്യമാണ്. നീതി നിഷേധിക്കപ്പെട്ടവർക്കും, അവഗണിക്കപ്പെട്ടവർക്കും വേണ്ടി പ്രവാചക ശബ്ദമാകുമ്പോഴാണ് നാം “പാളയത്തിന് പുറത്ത് ക്രിസ്തുവിന്റെ നിന്ദ ചുമക്കുന്നത്”(എബ്രാ 13:13). മൗനം വെടിയാം, നീതിക്കായുള്ള പ്രവാചക നാവുകളാകാം, സ്നേഹത്തിൽ സത്യം സംസാരിക്കാം..

post watermark60x60

ഡോ. ബിജു ചാക്കോ

-ADVERTISEMENT-

You might also like
Comments
Loading...