ലേഖനം: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല | സീബ മാത്യു കണ്ണൂർ

കോവിഡ് കാലത്ത് ആത്മഹത്യകൾ വർദ്ധിക്കുകയും പല ആത്മഹത്യകളും ആത്മഹത്യശ്രമങ്ങളും വാർത്തപ്രാധാന്യത്തോടെ ചർച്ചകൾ ആകുകയും ചെയ്ത ഈ സാഹചര്യത്തിൽ സാക്ഷരരായ മലയാളി സമൂഹം ആത്മഹത്യയുടെ കാര്യത്തിലും ഭാരതത്തിൽ മുന്നിലാണെന്നത് ഒരു ദുഃഖസത്യമാണ്.
ഒരു വ്യക്തി സുബോധത്തോടൊയോ അല്ലാതായോ സ്വയം ജീവിതം അവസാനിപ്പിക്കുന്ന പ്രവർത്തിയാണ് ആത്മഹത്യ.

അപമാനഭാരം,ആരോഗ്യപ്രശ്നങ്ങൾ,   അപ്രതീക്ഷിത പരാജയങ്ങൾ, കുടുംബപ്രശ്ങ്ങൾ,കടഭാരം, ഏകാന്തത ,നഷ്ടങ്ങൾ സഹിപ്പാൻ കഴിയാത്ത അവസ്ഥ, ജോലി നഷ്ടം,  ലക്ഷ്യബോധമില്ലയിമ, ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം, മാറാരോഗങ്ങൾ, മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അറിവില്ലായിമ………..
ഇങ്ങനെ നീളുന്നു ആത്മഹത്യ ചെയുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങൾ.

ജീവിതത്തിന്റെ ഒരു ദുർബലനിമിഷത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ പെട്ടന്ന് എടുക്കുന്ന തീരുമാനത്തിന്റെ പരിണിത ഫലമാണ് പലപ്പോഴും ആത്മഹത്യ.  എന്നാലും പലരും കാലെകൂട്ടി തീരുമാനിച്ചുറച്ചു ജീവിതമവസാനിപ്പിച്ചതിന്റെ തെളിവാണ് ആത്മഹത്യാകുറിപ്പുകൾ.
സിനിമ സീരിയൽ എന്നിവയിൽ കാണുന്ന ആത്മഹത്യ ദൃശങ്ങളുടെ അനുകരണം പലപ്പോഴും പലരുടെയും ജീവൻ അപഹരിച്ചിട്ടുണ്ട്.
ആത്മഹത്യയ്ക്ക് ലിംഗ, പ്രായവ്യത്യാസമില്ലാതെ വിദ്യാസമ്പന്നനും വിദ്യാവിഹിനനും കർഷകരും വ്യവസായിയും  ധനവാനും ദരിദ്രനും തുടങ്ങി സമൂഹത്തിൻറെ  എല്ലാ തുറയിലും ഉള്ളവർ ആത്മഹത്യ ഒരു ഫാഷൻ ആക്കിമാറ്റിയിരിക്കുന്നു.

*ആത്മഹത്യയിൽ  നിന്നും  പലരും പിന്മാറുന്നത്* ❓

*തങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള സ്നേഹം*
തങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഉറ്റവരെ തീരാ ദുഃഖത്തിലാഴ്ത്തൻ കഴിയാത്തതുകൊണ്ടും തങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹമാണ് ആത്മഹത്യയിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്.
നമ്മൾ നേരിടുന്ന പ്രശ്നങ്ങളും ദുഃഖങ്ങളും     മാതാപിതാക്കൾ, സഹോദരങ്ങൾ,
ജീവിതപങ്കാളി, സ്നേഹിതർ ഇങ്ങനെ ആരോടെങ്കിലും  പങ്കുവെക്കുവാൻ നമുക്ക് കഴിയണം. പങ്കുവെക്കുന്നതും പരിഹാരങ്ങൾ ആരായുന്നതും നമ്മുടെ ഹൃദയഭാരങ്ങൾക്ക് വളരെ ആശ്വാസം ലഭിക്കും. മനുഷ്യൻ സാമൂഹ്യജീവിയാണ് അപ്പോൾതന്നെ ആശ്രയ ജീവിയാണ്  എല്ലാറ്റിനും  സ്വയംപര്യാപ്തർ ആരുമില്ല.

* മരണഭയം*
ഏറ്റവും വലിയ ഭയമാണ് മരണഭയം.  പലരെയും  ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നത് മരിക്കുവാനുള്ള ഭയമാണ്. മരണം അവസാനമല്ല മരണം കൊണ്ട് എല്ലാം തീരുന്നതുമില്ല ഈ ശാരീരിക മരണം മറ്റൊരു ജീവിതത്തിൻറെ ആരംഭം അയതുകൊണ്ട് മനുഷ്യജീവിതം വിലയേറിയതാണ്.
ആത്മഹത്യ ചെയ്താൽ നരകത്തിൽ പോകുമെന്നുള്ള ഭയം പലരെയും ഇതിൽനിന്നും പിന്തിരിപ്പിക്കുന്നു.

മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഭയം.
ഈ ലോകത്തിൽ  70ത് 80 വർഷങ്ങളിലെ ജീവിത യാത്ര അവസാനിക്കുന്നു.  ജനനവും ജീവിതവും  യാഥാർഥ്യമായിരിക്കുന്ന തുപോലെ  മരണവും മരണാനന്തര ജീവിതവും യാഥാർത്ഥ്യമാണ്. മരണത്തോടുകൂടി എല്ലാം തീരുകയാണെങ്കിൽ അതിൽ  ആശ്വസിക്കാമായിരുന്നു  എന്നാൽ മരണശേഷം നിത്യമായ ഒരു ആത്മജീവിതമാണ് മനുഷ്യന് അവശേഷിക്കുന്നത്.
മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? ബൈബിൾ പറയുന്നു മരിച്ചവർ ജീവിക്കും എന്ന് ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു അതുകൊണ്ട് ഈ ലോകജീവിതം ഒന്നേയുള്ളൂ അത് നൽകിയവന് ഹിതമായി ജീവിക്കാം.

*ദൈവത്തിലുള്ള വിശ്വാസം*
എല്ലാകാലത്തും മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്.  ദൈവവിശ്വാസം ഇല്ലെങ്കിൽ
ആത്മഹത്യാനിരക്ക് കൂടുതൽ വർദ്ധിക്കുമായിരുന്നു.  ആത്മഹത്യ ചെയ്യുന്നവരിൽ  ഭൂരിഭാഗവും ദൈവം ഉണ്ടെന്ന് വിശ്വാസമുള്ളവരാണ്  എന്നാൽ ദൈവത്തോട് വ്യക്തിപരമായ  ബന്ധമില്ല  എന്നുള്ളതാണ് സത്യം.  പ്രത്യേക സാഹചര്യത്തിൽ ദൈവത്തെയും ദൈവവിശ്വാസത്തെക്കാൾ തങ്ങളുടെ പ്രശ്നങ്ങളെ  വലിയതായി കാണുന്നതാണ് പലരുടെയും ആത്മഹത്യക്ക് കാരണം.

ജീവിതത്തിൽ  പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല  എന്നാൽ  പരിഹാരമില്ലാത്ത ഒന്നും നമ്മുടെ ജീവിതത്തിലില്ല.
ആത്മഹത്യയ്ക്ക് നൂറ് വഴികളുണ്ടായിരിക്കാം എന്നാൽ നാം അഭിമുഖീകരിക്കുന്ന  സകല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട്.
ഈ സന്ദേശം  വായിക്കുന്നവരിൽ  ആത്മഹത്യ പ്രവണതയുള്ളവരുണ്ടെങ്കിൽ  അത് പങ്കുവെക്കുകയും പരിഹാരം കാണുകയും വേണം. കുടുംബത്തിൽ,  ബന്ധുജനങ്ങളിൽ, സ്നേഹിതരിൽ, അയൽവാസികളിലെങ്കിലും ആത്മഹത്യാ പ്രവണതയുള്ളവരില്ല എന്ന്  ഉറപ്പു വരുത്തുവാൻ നമുക്ക് കഴിയണം.
നാം കാരണം ഒരാൾക്കും  ആത്മഹത്യ ചെയ്യുവാൻ  ഇടവരരുത്.  നമ്മുടെ ചെറിയ വിഷയങ്ങൾ ആത്മഹത്യചെയ്യുന്ന വ്യക്തിക്ക് അത് വലിയ വിഷയങ്ങളായിരിക്കാം അതുകൊണ്ട് മറ്റുള്ളവരുടെ  പ്രശ്നങ്ങളിൽ സങ്കടങ്ങളിൽ നാം ആശ്വസിപ്പിക്കാനും അതിൽ നിന്നും പിന്തിരിപ്പിക്കാനും തയാറാകണം.
ആത്മഹത്യ ചെയ്യുന്നവരെ ലോകം ഓർക്കാറില്ല, ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം.

“ഒരുപിടി മാവും തുരുത്തിയിൽ അല്പം എണ്ണയും….   രണ്ടു വിറകുപെറുക്കി എനിക്കും മകനും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പനിരിക്കയാകുന്നു”  ജീവിതം വഴിമുട്ടിയ അടുത്തദിവസം എന്തു സംഭവിക്കുമെന്നൊന്നും പറയാൻകഴിയാത്ത സാഹചര്യത്തിൽ സാരെഫാത്തിലെ വിധവയുടെ വാചകത്തിൽ ഇത് അവസാനത്തെ പാചകമാണ്, അവസാനത്തെ ആഹാരവും കഴിച്ചിട്ട് മരിക്കണമെന്ന തീരുമാനത്തോടെ വിറകുപെറുക്കിയവൾ പ്രവാചക ശബ്‌ദം ശിരസ്സാവഹിച്ചപ്പോൾ കലത്തിലും ഭരണിയിലും ഉറവതുറന്നു.      തനിക്കും മകനും പിന്നെ ഏലിയാവിനും തന്റെ വീട്ടുകാർക്കും ഏറിയാനൾ പങ്കുവെയ്ക്കത്തക നിലയിൽ മാവ് തീർന്നും എണ്ണ കുറഞ്ഞു പോകാതെ ആ ക്ഷാമകാലത്ത് ക്ഷേമമായി പുലരാൻ അഹോവ്യത്തി നൽകി ദൈവം അനുഗ്രഹിച്ചു.
അരച്ചാൺ വയറിനു വേണ്ടത് ഇല്ലാത്തതുകൊണ്ട് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്നില്ല.
നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചു കൊള്ളുക അവൻ നിന്നെ പുലർത്തും.
ഒന്നുമില്ലായിമയുടെയും കടക്കെണിയുടെ നടുവിൽ
കടക്കാരൻ രണ്ടുമക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്ന ജീവിതസാഹചര്യത്തിൽ യഹോവഭക്തന്റെ വിധവയ്ക്കു മക്കളെ കൊണ്ട് ആത്മഹത്യ ചെയ്‌യേണ്ടിവന്നില്ല. യഹോവയെ അനേഷിക്കുന്നവർക്ക് ഒരു നന്മക്കും കുറവില്ല.  ഒരു ഭരണി എണ്ണയെ അനുഗ്രഹിച്ചു വർധിപ്പിച്ചു,  എണ്ണവിറ്റു കടം വീട്ടി ശേഷിപ്പ് കൊണ്ട് ഉപജീവനം കഴിക്കത്തക്ക നിലയിൽ ദൈവപ്രവർത്തി വെളിപ്പെട്ടു.  ജീവിതത്തിൽ ഇല്ലായ്മകളും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത അവസ്ഥയും കടക്കെണിയുടെ നടുവിലാണോ ആത്മഹത്യയല്ല പരിഹാരമാർഗം ജീവിതത്തിൽ പരിഹാരങ്ങൾ ഒരുക്കുന്ന  ദൈവത്തിൽ ആശ്രയിക്കാം.

  ബഹുഭൂരിപക്ഷം ആളുകളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും മരിച്ചാൽമതി എന്നു പറയുന്നവരോ അതിനായി പ്രാർത്ഥിച്ചവരോ ആണെന്നതാണ് പരമാർത്ഥം.  പ്രാർത്ഥിച്ചു മരണത്തിൽനിന്നും നീക്കുപോക്ക് ലഭിച്ച യോനാ പിന്നീട് ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു ജീവിച്ചിരിക്കുന്നതിനേക്കാൾ  മരിക്കുന്നത്  എനിക്ക് നന്ന് എന്ന് രണ്ടാവർത്തി പ്രാർത്ഥിച്ചു.  പലരും ജീവിതത്തിൽ തണലായി ഇരിക്കുന്നവർ മാറി പോകുമ്പോൾ ക്ഷീണം സംഭവിക്കുമ്പോളും പലരും ജീവിതം അവസാനിപ്പിക്കുവാൻ  പ്രാർത്ഥിക്കുന്നു എന്നാൽ ജീവിതത്തിൽ തണലിനെക്കൾ തണൽ നൽകിയ  ദൈവത്തിൽ ആശ്രയിക്കാം.
ഏലിയാ പ്രവാചകനു ജീവന് ഭീഷണി നേരിട്ടപ്പോൾ  ചൂരചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ചു. ഇപ്പോൾ മതി യഹോവേ എന്റെ  പ്രാണനെ എടുത്തു കൊള്ളേണമേ. ഇങ്ങനെയുള്ള  ആഗ്രഹവും പ്രാർത്ഥനയും കർത്താവ് അംഗീകരിക്കുകയില്ല. സമാധാനത്തോടെ കിടന്നുറങ്ങാനും   ദൂരെ യാത്രയ്ക്കായി ശക്തിക്കരിപ്പാനും ജീവിതലക്ഷ്യം പൂർത്തീകരിക്കാൻ  മുമ്പിൽ  വഴികളെ തുറക്കും.  എന്റെ മരണം ഇങ്ങനെ ആയിരിക്കണം എന്നാ നമ്മുടെ കണക്കുകൂട്ടലുകളുടെ തെറ്റായാ പ്രാർത്ഥനയുടെയും അടിസ്ഥാനത്തിലല്ല  ദൈവേഷ്ടം നിറവേറ്റുവാൻ സമർപ്പിച്ചാൽ കർത്താവ് മുൻപോട്ടു നയിക്കും. മരിച്ചാൽ മതി  എന്നുള്ള പ്രാർത്ഥന  കേട്ടിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ ആയിരിക്കുന്ന സ്ഥിതിയിൽ എത്തുകയില്ലായിരുന്നു. ആലോചനയിൽ വലിയവനായ ദൈവം ചിലരെ അഭിഷേകം ചെയ്യുവാൻ ഏലിയാവിനെ  ഉപയോഗികുകയും
ജീവൻ എടുക്കാൻ കാത്തിരുന്നവരുടെ ഇടയിൽനിന്നും മരണം കാണാതെ ജീവനോടെ എടുത്തുകൊള്ളപ്പെട്ടു.

അഹിഥോഫെൽ പറയുന്ന ആലോചന ആ കാലത്ത്  ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു.
എന്നാൽ ജീവിതത്തിൽ ഒരു സാഹചര്യത്തിൽ  താൻ പറഞ്ഞ ആലോചന നടന്നില്ലയെന്ന് കണ്ടപ്പോൾ താൻ പോയി ആത്മഹത്യ ചെയ്തു.  നമ്മുടെ ആലോചനകൾ നടക്കാതെ വരുമ്പോൾ എടുക്കേണ്ട തീരുമാനമല്ല ആത്മഹത്യ. ആലോചനയിൽ വലിയവനായ  ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് ദൈവാലോചനക്കായി കാത്തിരിക്കാം.
യേശുവിനെ ഒറ്റികൊടുത്ത യൂദാ കർത്താവിനെ ശിക്ഷക്കു വിധിച്ചു എന്നുകണ്ടു ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു ജീവിതം അവസാനിപ്പിച്ചു.  യൂദായുടെ ഹൃദയത്തിൽ  യേശുവിനെ കാണിച്ചു കൊടുക്കാൻ  സാത്താൻ തോന്നിപ്പിക്കുകയും  പിന്നീട് യൂദയിൽ കടന്ന സാത്താൻ യൂദയെകൊണ്ട് ആത്മഹത്യയെന്ന ഈ ഹീനകൃത്യം ചെയ്യിച്ചു. അതുകൊണ്ട് ജീവിതത്തിൽ പിശാചിന്നു ഇടം കൊടുക്കരുത്.
ലംഘനങ്ങൾ മറെക്കുവാൻ ആത്മഹത്യ പരിഹാരമല്ല  തന്റെ ലംഘനങ്ങൾ മറയ്ക്കുന്നവന്നു ശുഭം വരികയില്ല അവയെ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

*ആത്മഹത്യ ശ്രമം പരാജയപ്പെട്ട വ്യക്തി*
ഇസ്രയേലിന്റെ ആദ്യരാജാവായ  ശൗൽ  പടയിൽ അഗ്രചർമ്മികൾ വന്നു എന്നെ കൊന്നുകളയും എന്ന് ഭയപ്പെട്ടു ഒരു വാൾ പിടിച്ച്  അതിന്മേൽ വീണ് ആത്മഹത്യ ചെയ്യുവാൻ  ഉള്ളശ്രമം പരാജയപ്പെട്ടു ജീവനും മരണത്തിനും ഇടയിൽ കിടന്നതുകൊണ്ട്  ശേഷിക്കുന്ന ജീവിതം  കുത്തലും അപമാനവും ആയിരിക്കുമെന്ന്   ഭയപ്പെട്ടിരുന്നതുകൊണ്ട് ദയാവധത്തിന് അപേക്ഷിച്ചു മറ്റൊരു വ്യക്തിയുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.
ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. പിടിക്കപ്പെടും കൊല്ലപ്പെടും എന്ന് ഭയപ്പെട്ടു ആത്മഹത്യാ ചെയ്യരുത്.

*ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുക.* “നീ ഇനിയും നിന്റെ ഭക്തി മുറുകെപിടിച്ചു കൊണ്ടിരിക്കുന്നുവോ: ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക” എന്ന് ഇയ്യോബിനോട് തന്റെ ജീവിതപങ്കാളി പറഞ്ഞു.    ഇയ്യോബിന് അന്ന് തന്റെ മക്കളും അവരുടെ വീടുകളും സമ്പത്തും ദാസിദാസന്മാരെയും തന്റെ ശാരീരിക ആരോഗ്യവും എല്ലാം നഷ്ടമായി ഇനി എന്തിനു ജീവിക്കണം, ആർക്കുവേണ്ടി ജീവിക്കണം എന്ന് സ്വയം തോന്നാം ജീവിതപങ്കാളി പറയാം.
പോയി ജീവിതം അവസാനിപ്പിച്ചുകൂടെ എന്ന് മറ്റുള്ളവർ പറയാം  എന്നാൽ  പ്രാർത്ഥിക്കുന്ന ഭക്തനറിയാം  നഷ്ടങ്ങളെ ഇല്ലായ്മകളെയും  കുറവ് തീർക്കുന്ന ഒരു ദൈവമുണ്ട്. പ്രാർത്ഥന ഭക്തന്റെ  സ്ഥിതിമാറ്റും   എല്ലാം നഷ്‍ടമായാലും ദൈവഭക്തിയും പ്രാർത്ഥനയും നഷ്ടപ്പെടുത്താത്ത ഒരു ഭക്തനും ആത്മഹത്യാ ചെയ്യേണ്ടിവരില്ല.

*ആത്മഹത്യാശ്രമം*   കാരാഗ്രഹപ്രമാണി വാളൂരി ആത്മഹത്യ ചെയ്യുവാൻ ഭാവിച്ചു. ഊഹാപോഹങ്ങളും അങ്ങനെ അല്ല ഇങ്ങനെ ആയിരിക്കും എന്നുള്ള ചിന്തയുടെ അടിസ്ഥാനത്തിൽ യഥാർഥ്യങ്ങളെ ചുറ്റുപാടിൽനിന്ന് തിരിച്ചറിയാതെ എടുക്കുന്ന തീരുമാനം പരാജയം ആയിരിക്കും.
ചെയ്യുന്ന ജോലിയിൽ പ്രതിയാക്കപ്പെട്ടപ്പോൾ പരാജയം സംഭവിക്കുമ്പോൾ അതിന് പരിഹാരമുണ്ട് ആ ഒരു സാഹചര്യത്തിൽ “നിനക്ക് ഒരു ദോഷവും ചെയ്യരുത്” എന്ന് പൗലോസ് ഉറക്കെ വിളിച്ചു പറഞ്ഞു ഇതുപോലെ  നമുക്കും ഈ സമൂഹത്തോട് വിളിച്ചു പറയാം
നിനക്ക് ഒരു ദോഷവും ചെയ്യരുത്.

സീബ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.