എക്സൽ ഓൺലൈൻ സൺഡേസ്ക്കൂൾ 35-ാം ആഴ്ച്ചയിലേക്ക്’

 

തിരുവല്ല: എക്സൽ എഡ്യൂകേഷൻ ബോർഡിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ലോക്ഡൗണിൽ ആരംഭിച്ച എക്സൽ ഓൺലൈൻ സൺഡേസ്ക്കൂൾ വിജയകരമായി 35-ആഴ്ചകൾ പിന്നിടുന്നു. ബിഗിനർ, പ്രൈമറി, ജുനിയർ, ഇൻറർമീഡിയറ്റ്, സീനിയർ ക്ലാസുകളിലായാണ് ക്ലാസ് നടക്കുന്നത്. ബിനു വടശ്ശേരിക്കര, ബ്ലസൺ പി.ജോൺ, ബ്ലസൺ ബാബു എന്നിവർ നേതൃത്വം നൽകുന്നു. എക്സൽടീമിലെ അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ജോബി കെ.സി, സാംസൺ ആർഎം, ബ്ലസൻ തോമസ്, ജിൻസി സ്റ്റാൻലി, പ്രീതി ബിനു, ശ്രീകല പ്രദീപ്, കിരൺ കുമാർ, ബ്ലസി ബെൻസൻ തുടങ്ങിയ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ക്രാഫ്റ്റുകൾ, അഭിനയഗാനങ്ങൾ, തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. Excel online Sunday school എന്ന യൂടൂബ് ചാനലിൽക്ലാസുകൾ ലഭ്യമാണ്. വിവിധ സൺഡേസ്കൂൾ അദ്ധ്യപകർ ഈ പാഠ്യപദ്ധതി ഉപയോഗിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.