ട്രാൻസ്ഫോർമേഴ്സ് വി.ബി.എസിന്‌ അനുഗ്രഹീത തുടക്കം

News: IPC Delhi State Publication Board

ന്യൂഡൽഹി: കൊറോണ കാലത്തെ ആഘോഷമാക്കി മാറ്റാൻ ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്‌ട്രിക്‌ട് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാൻസ്ഫോർമേഴ്‌സ് വി ബി എസിന്‌ അനുഗ്രഹീത തുടക്കം. വൈകിട്ട് 5 മണി മുതൽ 7 മണി വരെയാണ്വി ബി എസ്.
ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പാസ്റ്റർ കെ വി ജോസഫ് പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ, പാസ്റ്റർ സാം ജോർജ് (ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി)
ഉത്ഘാടന സന്ദേശം നൽകി. പാസ്റ്റർ സാം കരുവാറ്റ (Superintendent – സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ) സ്വാഗത പ്രസംഗം നടത്തി.

ആദ്യ ദിനം 250-ൽ പരം കുട്ടികൾ വി ബി എസിൽ പങ്കെടുത്തു. ഇന്നും നാളെയും കൂടി വി ബി എസ് ഉണ്ടായിരിക്കും.

Meeting ID: 856 9942 2859
Passcode: vbs2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.