സി.ഇ.എം ഗുജറാത്ത് സെന്റർ ഭാഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘പ്രേം നാ ഹസ്‌ത്’ എന്ന പേരിൽ ഥാപി ജില്ലയിലെ ധുംഖലിൽ വച്ചു സൗത്ത് ഗുജറാത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഇന്നലെ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. 100 പേർക്കാണ് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകിയത്. വാലോഡ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രേഷ് ഭായ് കൊക്കണി വിതരണോദ്‌ഘാടനം നിർവഹിച്ചു. കൂടാതെ ശാരോൻ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, സെന്റർ സെക്രട്ടറി പാസ്റ്റർ അലക്‌സാണ്ടർ വി എ, സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെന്റർ സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ്, ട്രഷറർ ബെഞ്ചമിൻ മാത്യു, കമ്മറ്റിയംഗം സാംമോൻ രാജു, പാസ്റ്റർ ബാബു വർഗീസ്, ബ്രദർ മാത്യു, പാസ്റ്റർ കബീർ തുടങ്ങിയവർ വിതരണ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. മറ്റു ജില്ലകളിലും കാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading