ഗുഡ് ന്യൂസ് ഫോർ ഏഷ്യാ ബൈബിൾ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം

പുത്തൻകുരിശ്: ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യ ബൈബിൾ കോളേജിന്റെ രണ്ടാമത് പൂർവവിദ്യാർത്ഥി, അദ്ധ്യാപക സംഗമം (മെഗാ മീറ്റ്-2) ജൂലൈ 12 തിങ്കൾ 4 മണിക്ക് നടക്കും. പാസ്റ്റർ വർഗീസ്സ് ചാക്കോ, (ചത്തീസ്ഗഡ്) അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോക്ടർ സി.വി. വർഗീസ് (കോട്ടയം) വചന ശുശ്രൂഷ നടത്തും. ദി ഗലീലിയൻസ് (കോട്ടയം) ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നൽകും .
ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യ ഗ്രാജുവേറ്റസ് ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന സൂം മീറ്റിൽ കോളേജ് പ്രിൻസിപ്പൽ റവ. ജേക്കബ് മത്തായിയെ കൂടാതെ അധ്യാപകർ, അനധ്യാപകർ, ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷിക്കുന്ന പൂർവവിദ്യാർത്ഥികളായ ശുശ്രൂഷകൻമാർ തുടങ്ങിയവർ പങ്കെടുക്കും. ഈ സംഗമത്തെ കുറിച്ച് അറിവ് ലഭിക്കാത്തവർ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് ഈ യോഗത്തിൽ പങ്കെടുക്കണം എന്ന്സം ഘടകസമിതിക്ക് വേണ്ടി പാസ്റ്റർ എൻ. എം ജോസഫ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.