ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് ആത്മീക സമ്മേളനം

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 ശനി, 11ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴു മണി മുതൽ ഒൻപത് വരെ സൂം മാധ്യമത്തിലൂടെ ആത്മീക യോഗങ്ങൾ നടത്തപ്പെടും.
പാസ്റ്റർ ഡാനി ജോസഫ് (കേരള) ദൈവ വചനം ശുശ്രൂഷിക്കും. പാസ്റ്റർ പി.വി.കുര്യാക്കോസ് സന്ദേശങ്ങൾ കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തും.
പാസ്റ്റർ മത്തായി വർഗീസ്, ഫ്രാൻസി ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ ജോൺസൺ, കൗൺസിൽ അംഗങ്ങൾ, സെന്റർ ശുശ്രൂഷകൻമാർ തുടങ്ങിയവർ അഥിതികളായി സംബന്ധിക്കുന്നതാണ്. സെൻട്രൽ ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകൻമാരെയും വിശ്വാസികളെയും കൂടാതെ വിവിധ സെന്ററുകളിൽ നിന്നുള്ള ശുശ്രൂഷകൻമാരും വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിക്കുമെന്ന് ഡിസ്ട്രിക്റ്റ് പാസ്റ്റർ ജയ്മോൻ കെ.ബാബു അറിയിച്ചു.

-ADVERTISEMENT-

You might also like