ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ റിവൈവല്‍ ബോര്‍ഡ്: പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 11 ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ എം. വി. മത്തായി (സെന്റര്‍ പാസ്റ്റര്‍, ഐപിസി പാലക്കാട്‌ നോർത്ത്) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വർഗീസ് ബേബി, കായംകുളം പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ബ്രദര്‍ ജെറോം ഐസക്ക്, തൃശൂര്‍ നിര്‍വ്വഹിക്കും എന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

 

-ADVERTISEMENT-

You might also like