ലേഖനം: മാനവികതയുടെ വികിരണവും, വ്യതിചലിച്ചു പോകുന്ന ഉപദേശങ്ങളും | ജിബി ഐസക് തോമസ്

ലോകത്തിൽ ഒരുപാട് ഉപദേശങ്ങൾ ഉണ്ടെങ്കിലും ആ ഉപദേശങ്ങളിൽ ഒരുപക്ഷേ കൂടുതൽ ഉപദേശങ്ങൾ ഉള്ളതും ഇപ്പോൾ പറയുന്നതും പെന്തക്കോസ് ആയിരിക്കും. മാനവികതയുടെ വികിരണം മൂലം വ്യതിചലിച്ചു പോകുന്ന ഉപദേശങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. അത് വസ്ത്രം, സ്വഭാവം, സ്വർണ്ണം, ആത്മീയത എന്ന് തരംതിരിച്ച് ഉപദേശിക്കാറുണ്ട്.
ലോക മോഹങ്ങളും ലോക സുഖങ്ങളും എല്ലാം തിരിച്ചു ജീവിക്കാൻ പഠിക്കണം എന്ന് ഉപദേശിക്കാറുള്ള ആൾക്കാർ സ്വന്തം കാര്യങ്ങൾ വരുമ്പോൾ ഇതൊന്നും പാലിക്കാറില്ല. എന്നുമാത്രമല്ല, ഇങ്ങനെ ഒരു വർത്തമാനം ആണല്ലോ “ഇപ്പോഴത്തെ പിള്ളേർ അല്ലേ
അവർക്ക് ഇതൊക്കെ വേണം.” എന്നുതന്നെയല്ല, “അവരെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഇങ്ങനെ ചെയ്തതാണ്…” എന്നിങ്ങനെ കുറെ ന്യായീകരണങ്ങൾ കാണും. ഉദാഹരണം നമ്മുടെ ചർച്ചിലെ ഉപദേശി ഒരു വിവരവും വിദ്യാഭ്യാസമുള്ള ഉപദേശി . വചന ഉപദേശത്തിനു വിട്ടുവീഴ്ചയില്ലാത്തഉപദേശി. കുറ്റങ്ങൾ ഒന്നും പറയാനില്ല. നല്ല ചിന്തകൻ, നല്ല ഉപദേശം. മക്കളെ ഉപദേശത്തിൽ വളർത്തുന്നു, വർഷങ്ങളായി കേരളത്തിന് വെളിയിൽ ശുശ്രൂഷ ചെയ്യുന്നു. സഭയിൽ വളരെ സ്ട്രിക്റ്റ് ആണ്. സഭായോഗത്തിനെ അംഗങ്ങളെ വെള്ള വസ്ത്രം മാത്രം ധരിച്ചവരെ പങ്കെടുപ്പിക്കാറുള്ളൂ. തലമുടിയിൽ ഫാഷൻ ഉള്ളവരെ പുറത്താക്കും.
കാലങ്ങൾ കഴിഞ്ഞു, മക്കൾ വലുതായി. സഭയിലെ വിശ്വാസികളുടെ മക്കളും വലുതായി. അങ്ങനെ സഭയിലെ ജോഗിചാന്റെ മകളുടെ വിവാഹം ആയി. അവൾക്ക് ഒരു ആഗ്രഹം വിവാഹത്തിന് ഗൗൺ ധരിക്കണം . ആ മകൾ ഒരു ഗൗൺ ഒക്കെ മേടിച്ചു അപ്പോൾ ജോഗിച്ചൻ പറഞ്ഞു മോളെ ഗൗൺ ആണെങ്കിലും മാന്യമായിരിക്കണം .അങ്ങനെ അത് അവൾ തയ്യൽ കടയിൽ കൊടുത്തു. കൈകൾ ഫിറ്റ് ചെയ്തു. റെഡിയാക്കി. യോഗ്യമായ രീതിയിലാക്കി വെച്ചു. കല്യാണത്തിനു രണ്ടു ദിവസം മുമ്പ് ഉപദേശി വന്നപ്പോൾ ചോദിച്ചു. “മോളെ ഡ്രസ്സ് ഒക്കെ എടുത്തോ”. അവൾ പറഞ്ഞു “ഉപദേശി ഞാനൊരു ഗൗണാണ് ധരിക്കുന്നത് അത് അത് എടുത്തു” അപ്പോൾ ഉപദേശി പറഞ്ഞു
“മോളെ ഗൗൺ നമുക്ക് പറഞ്ഞിട്ടില്ല .നമുക്ക് മാന്യമായ ഡ്രസ്സ് ആണ് വേണ്ടത് സമൂഹം നമ്മെ നോക്കി കാണുന്നത് .നമ്മളെ ഒരുകൂട്ടർ വിലയിരുത്തും. സമൂഹത്തിൽ മാതൃക കാണിക്കണം. മോൾ ഒരു സൺഡേ സ്കൂൾ ടീച്ചർ അല്ലെ..?”
ഇതെല്ലാം കേട്ടപ്പോൾ യോഗിച്ചാൻറെ മകൾ വിചാരിച്ചു, ‘ശരിയാണ് ഞാൻ മാതൃക കാണിക്കണം.’ പാസ്റ്റർ പറഞ്ഞത് അനുസരിക്കാൻ അവൾ അപ്പോൾ തന്നെ തന്റെ പിതാവിനെ വിളിച്ച് വേറെ സാരി മേടിച്ചു. സാരി ധരിച്ച് കല്യാണത്തിനു പോയി. അടുത്ത ഞായറാഴ്ച ജോഗിച്ചൻറെ മകളുടെ കാര്യങ്ങളെക്കുറിച്ച് പാസ്റ്റർ സഭയിൽ പറഞ്ഞു. ‘സമൂഹത്തിനു മുൻപിൽ വലിയൊരു മാതൃകകാട്ടി ദൈവം മോളെ ആഴത്തിൽ അനുഗ്രഹിക്കും’ എന്നെല്ലാം പറഞ്ഞ് ഒരു നീണ്ട പ്രസംഗം. ഇത് കേട്ടിട്ട് ജോഗിച്ചായനും മക്കൾക്കും കുടുംബത്തിനും ഭയങ്കരമായ സന്തോഷം. ചുരുക്കിപ്പറഞ്ഞാൽ മൂന്നുവർഷത്തിനുശേഷം പാസ്റ്ററുടെ മകളുടെ കല്യാണം ആയി..! കല്യാണപിറ്റേന്ന് ഫെയ്സ്ബുക്കിൽ പാസ്റ്ററുടെ മകളുടെ കല്യാണ ഫോട്ടോ കണ്ട് ജോഗിച്ചൻറെ മകൾ ഞെട്ടി. പാസ്റ്ററിന്റെയും ഭാര്യയുടേയും നടുവിൽ പാസ്റ്ററുടെ മകൾ ഗൗൺ ധരിച്ച് നിൽക്കുന്ന ഫോട്ടോ. അടുത്ത ഫോട്ടോ കണ്ടതും വീണ്ടും ഞെട്ടി. കല്യാണച്ചെറുക്കൻറ മാതാപിതാക്കളുടെ ഫോട്ടോ .വലിയ സിനിമാനടികൾ തോറ്റുപോകുന്ന വിധത്തിൽ മേക്കപ്പു ചെയ്തും ആഭരണങ്ങൾ ധരിച്ചും നിൽക്കുന്ന ഫോട്ടോ. കല്യാണ ചെറുക്കന്റെ പ്രൊഫൈൽ ഒന്ന് ചെക്ക് ചെയ്യാം എന്ന് വിചാരിച്ചു ജോഗിച്ചന്റെ മകൾ പ്രൊഫൈൽ നോക്കി അത്ഭുതപ്പെട്ടു. ചെറുക്കന്റെ നല്ല സ്റ്റൈലിലുള്ള ഫോട്ടോ. അതിൽ കല്യാണത്തിന് തലേദിവസം കൂട്ടുകാരോടൊപ്പം ‘ആഘോഷിച്ചതിന്റെ’ ചിത്രങ്ങളും. ഒരു കൈയ്യിൽ ലിക്കർ ഗ്ലാസ്, മറുകൈയിൽ സിഗരറ്റും. പിന്നെ വായിൽ നിന്നും പുക വരുന്ന മറ്റൊരു ഫോട്ടോ. അങ്ങനെ എന്തെല്ലാം ജോയിച്ചന്റെ മകൾ ചിരിച്ചുകൊണ്ട് മിഴികൾ അടച്ചു.

പണ്ട് നമ്മുടെ ഇടയിൽ ഉപദേശകർ ഉണ്ടായിരുന്നു .അവർ പറയുന്ന ഉപദേശം അവരുടെ ജീവിതത്തിലും അവർ പ്രാവർത്തികമാക്കിയിരുന്നു. അത് അവർക്ക് എളുപ്പമായിരുന്നു, കാരണം അവർ ലോകത്തിലേക്ക് നോക്കില്ലായിരുന്നു. സ്വർഗ്ഗരാജ്യം മാത്രമായിരുന്നു അവരുടെ ലക്ഷ്യം .അതുകൊണ്ട് അവരുടെ കൂടെയുള്ളവരെയും ആ രാജ്യത്ത് കൊണ്ടുപോകണമെന്ന് ലക്ഷ്യമുണ്ടായിരുന്നു. അതിനാൽ അവർ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു, പ്രവർത്തിച്ചു. മറ്റുള്ളവരുടെ മുമ്പിൽ മാതൃക ജീവിതം നയിച്ചു വർഷങ്ങളായി സുവിശേഷ പ്രവർത്തനം നടത്തുന്ന അനേക ദൈവദാസന്മാർ ഉണ്ട്. ഇപ്പോൾ അവരെ നോക്കിയാൽ ചിലർ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ. ചിലർ ഒരു ഭവനം പോലുമില്ലാത്തവർ ഉണ്ട് .ദൈവത്തിനായി ജീവിക്കുന്നവർക്ക് വേണ്ടതെല്ലാം ദൈവം അതതു സമയത്ത് ഒരുക്കും. കൂടുതലായി ലഭിക്കുന്നവർക്ക് ദൈവം പരീക്ഷണത്തിനായി ഉപയോഗിക്കുന്നു ചില സമയങ്ങളിൽ. ചിലർ പറയും നമ്മൾ അവരെ ഒന്നും നോക്കണ്ട നമ്മൾ നമ്മളെ തന്നെ നോക്കി നടന്നാൽ മതി. ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉപദേശം കൊടുത്തു കൊണ്ട് പലരും സ്വന്തം ഇഷ്ടപ്രകാരം നടക്കുന്നുണ്ട്. നമ്മുടെ പെന്തക്കോസ്തുകാർക്കിടയിൽ ഒരു വേറിട്ട ചിന്താഗതി ഉണ്ടായി. ഒരുപാട് ഉപദേശകർ ആയി. ഓരോരോ സന്ദർഭത്തിനൊത്ത് ഉപദേശങ്ങളും ചിന്താഗതികളും മാറുന്നു. മുകളിൽ പറഞ്ഞ ഉപദേശകനും ഇങ്ങനെയൊക്കെതന്നെയായിരുന്നു. സന്ദർഭം വന്നപ്പോൾ പഴയതെല്ലാം മറന്നു. ഇന്ന് മക്കളുടെ നല്ലകാലം അനുസരിച്ച് മക്കൾ പറയുന്ന വഴിയേ സഞ്ചരിക്കുന്ന ഒരുപാട് ഉപദേശകരെ നമുക്ക് ഇപ്പോൾ കാണാവുന്നതാണ്.

പ്രിയമുള്ള ദൈവജനമേ, നാമെന്തിനുവേണ്ടിയാണ് ആർഭാടങ്ങളും ആരവങ്ങളും ത്യജിച്ചിരിക്കുന്നത്. നമുക്ക് നല്ലൊരു മാതൃക കർത്താവ് കാണിച്ചുതന്നിട്ടുണ്ട്. ദൈവ വചനവും പ്രമാണങ്ങളും സ്വന്ത താത്പര്യങ്ങൾക്കനുസരിച്ച് മാറ്റുന്ന വിശ്വാസിയേ, ഈ വചനം നീയോർത്തുകൊൾക..

“ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല…!”
( സങ്കീർ‍ത്തനങ്ങൾ 50 : 22 )

ജിബി ഐസക് തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.