ഇന്നത്തെ ചിന്ത : കരയുന്ന പ്രവാചകൻ പീഡ അനുഭവിക്കുന്നവനും | ജെ. പി വെണ്ണിക്കുളം

ഒരു ബാലനായിരിക്കെ പ്രവാചക ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവനാണ് യിരെമ്യാവ്. ദൈവനിയോഗപ്രകാരം ശുശ്രൂഷയ്ക്കായി ഇറങ്ങിയ താൻ അവിവാഹിതനായിരുന്നു. വിരുന്നുവീട്ടിലും വിലാപ ഭവനത്തിലും പോകുവാൻ അനുവാദം ഉണ്ടായിരുന്നില്ല. പ്രവാസത്തെക്കുറിച്ചു പ്രവചിച്ചതിനാൽ അടികൊള്ളുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. സ്വന്തക്കാർ പോലും അപായപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ, ദൈവസന്നിധിയിൽ അവൻ കണ്ണുനീരിന്റെ പ്രവാചകൻ മാത്രമായിരുന്നു. തന്റെ പ്രവചനങ്ങൾ ഒന്നും അസ്ഥാനത്തായതുമില്ല. പ്രിയരെ, ദൈവം ഏൽപ്പിക്കുന്ന ദൗത്യം ചെയ്യുക. ചിലപ്പോൾ എതിർപ്പുകൾ നേരിട്ടാലും പിന്നത്തെതിൽ അതു നന്മയ്ക്കായി തീരും.

Download Our Android App | iOS App

ധ്യാനം: യിരെമ്യാവ് 52
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...