ചെറു ചിന്ത: നേർവീഥിയിലേക്ക് നയിക്കുന്ന അന്ധത | ആശിഷ് ജോസഫ്

അവൻ കണ്ണ് തുറന്നപ്പോൾ ഒന്നും കണ്ടില്ല – അവൻ മൂന്നു ദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിക്കുകയോ ചെയ്യാതെയും ഇരുന്നു

ദൈവത്തിന്റെ സന്ദർശനം ശൗലിന്റെ മേൽ വന്നപ്പോൾ അവന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു , തൊട്ടു മുൻപ് വരെ കണ്ടുകൊണ്ടിരുന്ന സകലവും അവന്റെ മുൻപിൽ നിന്ന് മറഞ്ഞു. ഒരു കാലടി സ്വയം എടുത്ത് വെക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് സ്ഥിതി മാറി. കൂടെയുള്ളവർ അവനെ “നേർവീഥി ” എന്ന സ്ഥലത്തു കൊണ്ടുചെന്നാക്കി. മൂന്നു ദിവസങ്ങൾ അവൻ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാതെ ഇരുന്നു .

പുറമെ നോക്കുന്നവർക്ക് അവൻ അന്ധൻ. സഹതാപ തരംഗങ്ങൾ അവനുവേണ്ടി ഒഴുകി കാണണം. അവന്റെ സകല പ്രതീക്ഷകളും അസ്തമിച്ചു , അവൻ ബാക്കി വെച്ചതെല്ലാം സ്വപ്നങ്ങളായി. അവനെക്കൊണ്ട് ഇനിയും പ്രയോജനങ്ങളില്ല എന്ന് അവർ പറഞ്ഞിരിക്കണം .

എന്നാൽ ശൗൽ – മൂന്നു ദിവസങ്ങൾകൊണ്ട് അവൻ വന്ന വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു. അവൻ ചെയ്ത സകല പ്രവർത്തികളും അക കണ്ണുകൊണ്ട് സ്വയം കണ്ടു , കാരണം മൂന്നാം ദിവസം അവൻ പ്രാർത്ഥന ആരംഭിച്ചു. കാഴ്ച കിട്ടുമെന്നുള്ള പ്രതീക്ഷ കൊണ്ടായിരിക്കില്ല മറിച്ച് തന്റെ തെറ്റുകൾ ഏറ്റുപറയുന്നതോടൊപ്പം കാഴ്ചയില്ലെങ്കിലും ക്രിസ്തുവിന്റെ പത്രമാകും എന്ന തീരുമാനത്തിൽ ആയിരിക്കണം അവൻ പ്രാർഥിച്ചത് .അവന്റെ തീരുമാനത്തിന്റെയും കുറ്റബോധത്തോടെയുള്ള പ്രാർത്ഥനയുടെയും മുൻപിൽ സ്വർഗം തുറന്നു. അവന്റെ വിടുതലിനായി അനന്യാസിനെ ദൈവം പറഞ്ഞയച്ചു. പിന്നത്തേതിൽ പൗലോസ് എന്ന വിളിപ്പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന സുവിശേഷത്തിന്റെ വക്താവായി ശൗൽ മാറി.

ചില അന്ധതകൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും, വഴികൾ മുൻപിൽ ഇല്ല എന്ന് ചിന്തിക്കും , പരിചയക്കാർ പോലും സഹതപിക്കും, വിടുതലുകൾ ഇനിയും സംഭവിക്കില്ല എന്ന് കരുതി അലസ ജീവിതം നയിക്കും . പക്ഷെ ദൈവത്തിന്റെ പദ്ധതി മറ്റൊന്നാണ് .
1 . ദൈവത്തിനു നമ്മെ “നേർവീഥി”യിലേക്ക് എത്തിക്കണം – ( അതിനായി അന്ധത ബാധിച്ചേ പറ്റു )
2 . നമ്മുടെ തെറ്റുകൾ നമുക് ബോധ്യം വരണം – ( അതിന് ലോകവുമായിട്ടുള്ള അമിത ബന്ധങ്ങൾ ഒഴിവാകണം)
3 . പ്രാർത്ഥന ആരംഭിക്കണം – (അതിനു ഏകനായി ഇരിക്കണം )
4 . സുവിഷത്തിന്റെ വക്താവ് ആകണം – ( എങ്കിൽ തീരുമാനങ്ങൾ എടുക്കണം, അത് പുതുക്കണം )

ജീവിതത്തിൽ ഇരുട്ട് വ്യാപാരിക്കുന്നതായി തോന്നിയാൽ ഭാരപ്പെടണ്ട , വഴികൾ അടഞ്ഞെന്നു തോന്നിയാൽ നിരാശപ്പെടേണ്ട . . പശ്ചാത്താപത്തൊടെയുള്ള പ്രാർത്ഥന , പുതിയ തീരുമാനങ്ങൾ ഇവക്കു മുൻപിൽ ദൈവത്തിനു നിശ്ശബ്ദനായി ഇരിക്കാൻ കഴിയില്ല . ” ദൈവം എഴുന്നേൽക്കും ”

ആശിഷ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.