ലേഖനം: ഭോഷ്ക്കില്ലാത്ത ദൈവം | ബ്ലസ്സൻ രാജു, ചെങ്ങരൂർ

നാം വിശ്വസിക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷ പരോക്ഷ ഗുണങ്ങളിൽ ഒന്നാണ് ഭോഷ്ക്കില്ലാത്തവൻ എന്നുള്ളത്. അവൻ്റെ വാക്കുകൾ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും മാത്രമാണ്. അവൻ്റെ വാഗ്ദത്തങ്ങൾ
എല്ലാം സത്യവും എല്ലാം പൂർത്തീകരിക്കപ്പെടുന്നതു മാണ്. ഇതിന് കാരണം അവനിൽ ഭോഷ്ക്കില്ല എന്നുള്ളതാണ്. പൗലോസ് തൻ്റെ അരുമ ശിഷ്യനായ തീത്തോസിന് ലേഖനമെഴുതുമ്പോൾ ഇപ്രകാരം വ്യക്തമാക്കുന്നു (തീത്തൊ:1:2) ഭോഷ്ക്കില്ലാത്ത ദൈവം വാഗ്ദത്തം ചെയ്ത നിത്യജീവൻ്റെ പ്രത്യാശ….. ദൈവീക വാഗ്ദത്തങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിൻ്റെ അടിസ്ഥാനം അവയിൽ ഭോഷ്ക്കില്ല എന്നുള്ളതാണ്. വിശ്വാസികളുടെ പിതാവായ അബ്രഹാമിൻ്റെ ജീവിതം പരിശോധിക്കുമ്പോൾ ദൈവം ചെയ്ത വാഗ്ദത്തം മുഴുവൻ തന്റെ ജീവിതത്തിൽ പൂർത്തിയാകുവാൻ ഇടയായതിൽ നിന്നും ദൈവത്തിൻെറ വാഗ്ദത്തങ്ങളിൽ ഭോഷ്ക്കില്ല എന്നുള്ളത് വ്യക്തമാണ്. (ഉല്പ12:1-3) നാം ആയിരിക്കുന്ന ചുറ്റുപാടുകളിൽ അനേകരിൽ കൂടി നാം അനേകം വാഗ്ദത്തങ്ങൾ ദിനംതോറും കേൾക്കാറുണ്ട് . പലതും പഴങ്കഥകളായി മാറുന്നു എന്നാൽ ഇന്നിന്റെ വാഗ്ദത്തങ്ങൾ പലതും പുറത്തുവരുന്നത് ഭോഷ്ക്കിൽ ചാലിച്ചാണ്. മറ്റുള്ളവർക്ക് തൃപ്തിയും മറ്റുള്ളവരിൽ നിന്ന് അഭിമാനവും അർഹിക്കുകയും അതിനുവേണ്ടി ദൈവവചനത്തെയും ദൈവീക വാഗ്ദത്തങ്ങളെയും ചാലിച്ചെഴുതുകയാണ് പലരും.

post watermark60x60

സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനായ യോഹന്നാൻ്റെ സുവിശേഷ ശുശ്രൂഷയിൽ ഭോഷ്ക്കില്ലായിരുന്നു. അതുകൊണ്ട് അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു സർപ്പ സന്തതികളെ വരുവാനുള്ള ദൈവകോപത്തിൽ നിന്ന് വിട്ടൊഴിവിൻ. ഒരുപക്ഷേ ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരിക്കാം ചുങ്കക്കാരും ഉണ്ടായിരിക്കും പരീശ പ്രമാണികൾ ഉണ്ടായിരിക്കാം സഭാ നേതാക്കന്മാർ കണ്ടേക്കാം എന്നാൽ ദൈവവചനത്തിന് മുൻപിൽ ദൈവവചനം അനുസരിക്കാത്തവരെ സർപ്പ സന്തതികൾ എന്ന് വിളിക്കുവാൻ അവന് യാതൊരു മടിയുമില്ലായിരുന്നു. (മത്താ3:7) കാരണം ദൈവവചനത്തിൽ ഭോഷ്ക്കില്ല. ദൈവവചനം പറയുന്നവന് ഭോഷ്ക്കില്ല. പത്രോസ് പതിനൊന്ന് പേരോടുകൂടി എഴുന്നേറ്റുനിന്ന് ദൈവവചനം പ്രസംഗിച്ചപ്പോൾ അനേകരുടെ ഉള്ളിൽ കുത്തു കൊള്ളുവാൻ ഇടയായി തീർന്നു. കാരണം അവൻ്റെ പ്രഭാഷണത്തിൽ ഭോഷ്ക്കി ല്ലായിരുന്നു. ഫലമോ ഒറ്റ ദിവസത്തിൽ മൂവായിരം പേർ സ്നാനപ്പെടുവാൻ ഇടയായി തീർന്നു. ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന പലതും തീത്തോസിൻ്റെ ലേഖനത്തിൽ കാണപ്പെടുന്നത് പോലെ അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.(തീത്തൊ1:16) ഇവിടെ പറയുന്ന ക്രേത്തർ അസത്യ വാദികളും സകല അധർമ്മത്തിനും കൂട്ടുനിൽക്കുന്ന വരുമായിരുന്നു. അവിടെ വേണ്ടത് ഒരു വാഗ്ദത്തത്തിൻ്റെയോ അനുഗ്രഹത്തിൻ്റെയോ ശുശ്രൂഷയല്ല മറിച്ച് ദൈവഹിതപ്രകാരം ജീവിക്കുവാൻ അവരെ ഉപദേശിക്കയത്രേ വേണ്ടത്!!!! നമ്മുടെ പല വിശ്വാസ കൂട്ടായ്മകളിലും ധാരാളം ക്രേത്തർ കൂട്ടമായി എത്തുന്നു. എന്നാൽ അവർ ക്രേത്തരായി തന്നെ മടങ്ങിപ്പോകുന്നു കാരണം. അവിടെ ഉപദേശമല്ല പിന്നെയോ അനുഗ്രഹം മാത്രമാണ് കുത്തു കൊള്ളുക അല്ല മറിച്ച് കുത്തിനെ തുന്നിക്കെട്ടുക മാത്രമാണവിടെ നടക്കുന്നത് . തന്മൂലം അനേക അനന്യാസുമാരും സഫീറകളും സഭകളിൽ നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിൽ നടമാടുന്ന ഇന്ന് പലകുറ്റങ്ങളിലും സമൂഹവിരുദ്ധ പ്രതിഭാസങ്ങളിലും , എന്തിനേറെ കൊലപാതകങ്ങളിൽ പോലും വേർപെട്ട വിശ്വാസികൾ ഉൾപ്പെടുന്നു. കാരണം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പല ഉന്നത ശ്രേഷ്ഠന്മാരുടെയും രഹസ്യ പാപങ്ങളെ മറച്ചു വെച്ചുള്ള ഉ അനുഗ്രഹ ശുശ്രൂഷകളും വചന ശുശ്രൂഷയും പുറപ്പെടുവിക്കുന്ന വാഗ്ദത്തങ്ങൾ ഒരുത്തനെ പാപത്തിലേക്ക് നാംതന്നെ കൊണ്ടെത്തിക്കുന്നു അധാർമികതയ്ക്കെതിരെ ശബ്ദമുയർത്തേണ്ടവർ തന്നെ സ്വന്തം നിലനിൽപ്പിനും ഉന്നതസ്ഥാനങ്ങൾക്കും സാമ്പത്തികത്തിനും വേണ്ടി അനേക ക്രേത്തരെ പൊതിഞ്ഞു വയ്ക്കുന്നു.

സ്ത്രീധന കേസുകളിലും വിവാഹമോചനത്തിലും കുലപാതകൻമാരും സഭകളിൽ വർദ്ധിച്ചുവരുന്നു ഒരുപക്ഷേ നാം ചിന്തിച്ചേക്കാം നാം പാപം ചെയ്തില്ലല്ലോ എന്ന് എന്നാൽ ഇവരുടെ നടുവിൽ നിൽക്കുന്ന നാം കണക്കു ബോധിപ്പിക്കേണ്ടിവരും മറക്കരുത്!!! തിരുവചനം നമ്മെ പഠിപ്പിക്കുന്നില്ലേ നിങ്ങളെ നടത്തിയവർ കണക്ക് ബോധിപ്പിക്കേണ്ടുന്ന വരാകയാൽ. ഒരു അനന്യാ സിൻ്റെ മരണം ഒരു സഫിറയുടെ മരണം സഭയിൽ മഹാ ഭയം ഉണ്ടാക്കിയെങ്കിൽ അത് ഒരു തരത്തിൽ അനേകരെ രക്ഷയിലേക്കു നയിച്ചു അതുകൊണ്ട് വിശുദ്ധ പൗലോസ് ലേഖനമെഴുതുമ്പോൾ ഇപ്രകാരം ദൈവ സഭയിൽ ഉള്ളവർ എങ്ങനെ ആയിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. അവിടെ ശുശ്രൂഷകൻമാർ ,വൃദ്ധന്മാർ യുവജനങ്ങൾ, സ്ത്രീകൾ, എല്ലാവർക്കും വേണ്ട നിർദ്ദേശം താൻ ഇവിടെ നൽകുന്നു കാരണം. അസത്യം ഇല്ലാത്ത വിശുദ്ധിയുള്ള സഭയാണ് ദൈവത്തിന് ആവശ്യം. വിരോധി നമ്മെ കൊണ്ട് യാതൊരു അപവാദം പറയാത്ത സഭയാക്കി നമ്മുടെ സഭയെ നാം മാറ്റിയെടുക്കണമെങ്കിൽ നാമോരോരുത്തരും ഭോഷ്ക്കില്ലാത്ത ശുശ്രൂഷ ചെയ്യുന്നവർ ആയിരിക്കണം ദൈവത്തിനു മുൻപിൽ ഉയർന്നവൻ, ഉന്നതകുലജാതൻ, കുലീനൻ പണ്ഡിത ശ്രേഷ്ഠൻ അങ്ങനെ യാതൊരു മാനദണ്ഡവും ഇല്ല. ഏവരും വരും തുല്യരാണ് ഒരുപക്ഷേ ഉയർന്നവരിൽ നിന്ന് നമുക്ക് ധാരാളം പദവികളും മാനങ്ങളും ഉം ലഭിച്ചേക്കാം എന്നാൽ സ്വർഗ്ഗത്തിൽ നാം കണക്കു ബോധിപ്പിക്കേണ്ടി വരും .പുതിയ പഴയനിയമഗ്രന്ഥങ്ങൾ ഒരിക്കലും ഭോഷ്ക്കിനെ അംഗീകരിക്കുന്നില്ല .നമ്മുടെ ദൈവം ഒരിക്കലും ഭോഷ്ക്കി
നെ അംഗീകരിക്കുന്നില്ല അതുകൊണ്ടല്ലേ ദാവീദിൻ്റെ മുന്നിൽ എത്തിയ പ്രവാചക ശ്രേഷ്ഠനായ നാഥാൻ അത് നീ തന്നെ ആ കൊലപാതക നീ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞത്. ഭോഷ്ക്കില്ലാത്ത
ദൈവവചനം ഇപ്രകാരമാണ്. അവിടെ മുഖം നോട്ടമോ സാമ്പത്തികമോ സ്ഥാനമോ ഒന്നും ഒരു ബാധകമല്ല . വേണമെങ്കിൽ ഇസ്രായേൽ രാജാവ് എന്ന നിലയ്ക്ക് മുഖം നോക്കി വാഗ്ദത്തം അറിയിക്കാമായിരുന്നു എന്നാൽ നാഥാൻ ദൈവത്തെ ഭയപ്പെട്ടു മാത്രമല്ല ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷയെ ഭയപ്പെട്ടു. ഫലത്തിൽ ദാവീദ് തൻ്റെ തെറ്റുകൾ ഏറ്റു പറയുവാനും കരയുവാനും ഇടയായി തീരുന്നു.(2ശമു12:7) ആകയാൽ ഉപദേശങ്ങൾ സഭകളിൽ വർദ്ധിച്ചു വരട്ടെ അസത്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വരാകട്ടെ നമ്മുടെ സഭാ നേതാക്കന്മാർ. മൂപ്പന്മാർ അനിന്ദൃരായിത്തീരട്ടെ. കാഹളം ധ്വക്കുവാൻ സമയമായി ഭോഷ്ക്കില്ലാത്ത ദൈവത്തിൻ്റെ ഭോഷ്ക്കില്ലാത്ത സുവിശേഷം അറിയിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന നമുക്ക് മണവാളൻ്റെ വേല തിടുക്കത്തോടെ ചെയ്യാം . ദൈവസഭ കുറ്റവാളികളുടെ കേന്ദ്രമല്ല പിന്നെയോ കുറ്റമറ്റ വരുടെ കേന്ദ്രമായി തീരട്ടെ
!!!

Download Our Android App | iOS App

ബ്ലെസ്സൺ ചെങ്ങൂraroor*ഭോഷ്ക്കില്ലാത്ത ദൈവം*. നാം വിശ്വസിക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷ പരോക്ഷ ഗുണങ്ങളിൽ ഒന്നാണ് ഭോഷ്ക്കില്ലാത്തവൻ എന്നുള്ളത്. അവൻ്റെ വാക്കുകൾ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും മാത്രമാണ്. അവൻ്റെ വാഗ്ദത്തങ്ങൾ

എല്ലാം സത്യവും എല്ലാം പൂർത്തീകരിക്കപ്പെടുന്നതു മാണ്. ഇതിന് കാരണം അവനിൽ ഭോഷ്ക്കില്ല എന്നുള്ളതാണ്. പൗലോസ് തൻ്റെ അരുമ ശിഷ്യനായ തീത്തോസിന് ലേഖനമെഴുതുമ്പോൾ ഇപ്രകാരം വ്യക്തമാക്കുന്നു (തീത്തൊ:1:2) ഭോഷ്ക്കില്ലാത്ത ദൈവം വാഗ്ദത്തം ചെയ്ത നിത്യജീവൻ്റെ പ്രത്യാശ….. ദൈവീക വാഗ്ദത്തങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിൻ്റെ അടിസ്ഥാനം അവയിൽ ഭോഷ്ക്കില്ല എന്നുള്ളതാണ്. വിശ്വാസികളുടെ പിതാവായ അബ്രഹാമിൻ്റെ ജീവിതം പരിശോധിക്കുമ്പോൾ ദൈവം ചെയ്ത വാഗ്ദത്തം മുഴുവൻ തന്റെ ജീവിതത്തിൽ പൂർത്തിയാകുവാൻ ഇടയായതിൽ നിന്നും ദൈവത്തിൻെറ വാഗ്ദത്തങ്ങളിൽ ഭോഷ്ക്കില്ല എന്നുള്ളത് വ്യക്തമാണ്. (ഉല്പ12:1-3) നാം ആയിരിക്കുന്ന ചുറ്റുപാടുകളിൽ അനേകരിൽ കൂടി നാം അനേകം വാഗ്ദത്തങ്ങൾ ദിനംതോറും കേൾക്കാറുണ്ട് . പലതും പഴങ്കഥകളായി മാറുന്നു എന്നാൽ ഇന്നിന്റെ വാഗ്ദത്തങ്ങൾ പലതും പുറത്തുവരുന്നത് ഭോഷ്ക്കിൽ ചാലിച്ചാണ്. മറ്റുള്ളവർക്ക് തൃപ്തിയും മറ്റുള്ളവരിൽ നിന്ന് അഭിമാനവും അർഹിക്കുകയും അതിനുവേണ്ടി ദൈവവചനത്തെയും ദൈവീക വാഗ്ദത്തങ്ങളെയും ചാലിച്ചെഴുതുകയാണ് പലരും. സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനായ യോഹന്നാൻ്റെ സുവിശേഷ ശുശ്രൂഷയിൽ ഭോഷ്ക്കില്ലായിരുന്നു. അതുകൊണ്ട് അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു സർപ്പ സന്തതികളെ വരുവാനുള്ള ദൈവകോപത്തിൽ നിന്ന് വിട്ടൊഴിവിൻ. ഒരുപക്ഷേ ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരിക്കാം ചുങ്കക്കാരും ഉണ്ടായിരിക്കും പരീശ പ്രമാണികൾ ഉണ്ടായിരിക്കാം സഭാ നേതാക്കന്മാർ കണ്ടേക്കാം എന്നാൽ ദൈവവചനത്തിന് മുൻപിൽ ദൈവവചനം അനുസരിക്കാത്തവരെ സർപ്പ സന്തതികൾ എന്ന് വിളിക്കുവാൻ അവന് യാതൊരു മടിയുമില്ലായിരുന്നു. (മത്താ3:7) കാരണം ദൈവവചനത്തിൽ ഭോഷ്ക്കില്ല. ദൈവവചനം പറയുന്നവന് ഭോഷ്ക്കില്ല. പത്രോസ് പതിനൊന്ന് പേരോടുകൂടി എഴുന്നേറ്റുനിന്ന് ദൈവവചനം പ്രസംഗിച്ചപ്പോൾ അനേകരുടെ ഉള്ളിൽ കുത്തു കൊള്ളുവാൻ ഇടയായി തീർന്നു. കാരണം അവൻ്റെ പ്രഭാഷണത്തിൽ ഭോഷ്ക്കി ല്ലായിരുന്നു. ഫലമോ ഒറ്റ ദിവസത്തിൽ മൂവായിരം പേർ സ്നാനപ്പെടുവാൻ ഇടയായി തീർന്നു.

ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന പലതും തീത്തോസിൻ്റെ ലേഖനത്തിൽ കാണപ്പെടുന്നത് പോലെ അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.(തീത്തൊ1:16) ഇവിടെ പറയുന്ന ക്രേത്തർ അസത്യ വാദികളും സകല അധർമ്മത്തിനും കൂട്ടുനിൽക്കുന്ന വരുമായിരുന്നു. അവിടെ വേണ്ടത് ഒരു വാഗ്ദത്തത്തിൻ്റെയോ അനുഗ്രഹത്തിൻ്റെയോ ശുശ്രൂഷയല്ല മറിച്ച് ദൈവഹിതപ്രകാരം ജീവിക്കുവാൻ അവരെ ഉപദേശിക്കയത്രേ വേണ്ടത്!!!! നമ്മുടെ പല വിശ്വാസ കൂട്ടായ്മകളിലും ധാരാളം ക്രേത്തർ കൂട്ടമായി എത്തുന്നു. എന്നാൽ അവർ ക്രേത്തരായി തന്നെ മടങ്ങിപ്പോകുന്നു കാരണം. അവിടെ ഉപദേശമല്ല പിന്നെയോ അനുഗ്രഹം മാത്രമാണ് കുത്തു കൊള്ളുക അല്ല മറിച്ച് കുത്തിനെ തുന്നിക്കെട്ടുക മാത്രമാണവിടെ നടക്കുന്നത് . തന്മൂലം അനേക അനന്യാസുമാരും സഫീറകളും സഭകളിൽ നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിൽ നടമാടുന്ന ഇന്ന് പലകുറ്റങ്ങളിലും സമൂഹവിരുദ്ധ പ്രതിഭാസങ്ങളിലും , എന്തിനേറെ കൊലപാതകങ്ങളിൽ പോലും വേർപെട്ട വിശ്വാസികൾ ഉൾപ്പെടുന്നു. കാരണം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പല ഉന്നത ശ്രേഷ്ഠന്മാരുടെയും രഹസ്യ പാപങ്ങളെ മറച്ചു വെച്ചുള്ള ഉ അനുഗ്രഹ ശുശ്രൂഷകളും വചന ശുശ്രൂഷയും പുറപ്പെടുവിക്കുന്ന വാഗ്ദത്തങ്ങൾ ഒരുത്തനെ പാപത്തിലേക്ക് നാംതന്നെ കൊണ്ടെത്തിക്കുന്നു അധാർമികതയ്ക്കെതിരെ ശബ്ദമുയർത്തേണ്ടവർ തന്നെ സ്വന്തം നിലനിൽപ്പിനും ഉന്നതസ്ഥാനങ്ങൾക്കും സാമ്പത്തികത്തിനും വേണ്ടി അനേക ക്രേത്തരെ പൊതിഞ്ഞു വയ്ക്കുന്നു. സ്ത്രീധന കേസുകളിലും വിവാഹമോചനത്തിലും കുലപാതകൻമാരും സഭകളിൽ വർദ്ധിച്ചുവരുന്നു ഒരുപക്ഷേ നാം ചിന്തിച്ചേക്കാം നാം പാപം ചെയ്തില്ലല്ലോ എന്ന് എന്നാൽ ഇവരുടെ നടുവിൽ നിൽക്കുന്ന നാം കണക്കു ബോധിപ്പിക്കേണ്ടിവരും മറക്കരുത്!!! തിരുവചനം നമ്മെ പഠിപ്പിക്കുന്നില്ലേ നിങ്ങളെ നടത്തിയവർ കണക്ക് ബോധിപ്പിക്കേണ്ടുന്ന വരാകയാൽ. ഒരു അനന്യാ സിൻ്റെ മരണം ഒരു സഫിറയുടെ മരണം സഭയിൽ മഹാ ഭയം ഉണ്ടാക്കിയെങ്കിൽ അത് ഒരു തരത്തിൽ അനേകരെ രക്ഷയിലേക്കു നയിച്ചു അതുകൊണ്ട് വിശുദ്ധ പൗലോസ് ലേഖനമെഴുതുമ്പോൾ ഇപ്രകാരം ദൈവ സഭയിൽ ഉള്ളവർ എങ്ങനെ ആയിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. അവിടെ ശുശ്രൂഷകൻമാർ ,വൃദ്ധന്മാർ യുവജനങ്ങൾ, സ്ത്രീകൾ, എല്ലാവർക്കും വേണ്ട നിർദ്ദേശം താൻ ഇവിടെ നൽകുന്നു കാരണം. അസത്യം ഇല്ലാത്ത വിശുദ്ധിയുള്ള സഭയാണ് ദൈവത്തിന് ആവശ്യം. വിരോധി നമ്മെ കൊണ്ട് യാതൊരു അപവാദം പറയാത്ത സഭയാക്കി നമ്മുടെ സഭയെ നാം മാറ്റിയെടുക്കണമെങ്കിൽ നാമോരോരുത്തരും ഭോഷ്ക്കില്ലാത്ത ശുശ്രൂഷ ചെയ്യുന്നവർ ആയിരിക്കണം ദൈവത്തിനു മുൻപിൽ ഉയർന്നവൻ, ഉന്നതകുലജാതൻ, കുലീനൻ പണ്ഡിത ശ്രേഷ്ഠൻ അങ്ങനെ യാതൊരു മാനദണ്ഡവും ഇല്ല. ഏവരും വരും തുല്യരാണ് ഒരുപക്ഷേ ഉയർന്നവരിൽ നിന്ന് നമുക്ക് ധാരാളം പദവികളും മാനങ്ങളും ഉം ലഭിച്ചേക്കാം എന്നാൽ സ്വർഗ്ഗത്തിൽ നാം കണക്കു ബോധിപ്പിക്കേണ്ടി വരും .പുതിയ പഴയനിയമഗ്രന്ഥങ്ങൾ ഒരിക്കലും ഭോഷ്ക്കിനെ അംഗീകരിക്കുന്നില്ല .നമ്മുടെ ദൈവം ഒരിക്കലും ഭോഷ്ക്കി
നെ അംഗീകരിക്കുന്നില്ല അതുകൊണ്ടല്ലേ ദാവീദിൻ്റെ മുന്നിൽ എത്തിയ പ്രവാചക ശ്രേഷ്ഠനായ നാഥാൻ അത് നീ തന്നെ ആ കൊലപാതക നീ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞത്. ഭോഷ്ക്കില്ലാത്ത
ദൈവവചനം ഇപ്രകാരമാണ്. അവിടെ മുഖം നോട്ടമോ സാമ്പത്തികമോ സ്ഥാനമോ ഒന്നും ഒരു ബാധകമല്ല . വേണമെങ്കിൽ ഇസ്രായേൽ രാജാവ് എന്ന നിലയ്ക്ക് മുഖം നോക്കി വാഗ്ദത്തം അറിയിക്കാമായിരുന്നു എന്നാൽ നാഥാൻ ദൈവത്തെ ഭയപ്പെട്ടു മാത്രമല്ല ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷയെ ഭയപ്പെട്ടു. ഫലത്തിൽ ദാവീദ് തൻ്റെ തെറ്റുകൾ ഏറ്റു പറയുവാനും കരയുവാനും ഇടയായി തീരുന്നു.(2ശമു12:7) ആകയാൽ ഉപദേശങ്ങൾ സഭകളിൽ വർദ്ധിച്ചു വരട്ടെ അസത്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വരാകട്ടെ നമ്മുടെ സഭാ നേതാക്കന്മാർ. മൂപ്പന്മാർ അനിന്ദൃരായിത്തീരട്ടെ. കാഹളം ധ്വക്കുവാൻ സമയമായി ഭോഷ്ക്കില്ലാത്ത ദൈവത്തിൻ്റെ ഭോഷ്ക്കില്ലാത്ത സുവിശേഷം അറിയിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന നമുക്ക് മണവാളൻ്റെ വേല തിടുക്കത്തോടെ ചെയ്യാം . ദൈവസഭ കുറ്റവാളികളുടെ കേന്ദ്രമല്ല പിന്നെയോ കുറ്റമറ്റ വരുടെ കേന്ദ്രമായി തീരട്ടെ
!!!!

ബ്ലെസ്സൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like