ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധ ഫോൺ ചലഞ്ച് ഉദ്ഘാടനം നടന്നു

Kraisthava Ezhuthupura News

പത്തനാപുരം: ആഗോള ക്രൈസ്തവ കൈരളിയിൽ സ്വന്തം വക്തിമുദ്ര പതിപ്പിച്ച സംഘടനയായ ക്രൈസ്തവ എഴുത്തുപുരയും” (കെ.ഇ) അതിന്റെ സാമൂഹ്യ-സന്നദ്ധ സേവന കൂട്ടായിമയുമായ ശ്രദ്ധയും ചേർന്ന് ഒരുക്കുന്ന സ്മാർട്ട് ഫോൺ ചലഞ്ചിന്റെ സംസ്ഥാന തല ഉത്ഘാടനം മുൻ മന്ത്രിയും ബഹു. പത്തനാപുരം എംഎൽഎയുമായ കെ. ബി ഗണേഷ് കുമാർ നിർവഹിച്ചു. ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാതിരുന്ന അനേകം കുട്ടികൾക്ക് എംഎൽഎ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. ക്രൈസ്തവ എഴുത്തപുരയുടെ ഈ ഉദ്യമം കൊണ്ട് പഠനത്തിൽ മികവ് തെളിയിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രസ്തുത യോഗത്തിന് കെ.ഇ ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ കൊല്ലം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ ലിജോ കുഞ്ഞുമോൻ, സെക്രട്ടറി ഡാനി ബെഞ്ചമിനും മറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like