പാസ്റ്റർ ബ്ലെസന് കെ.ഇ ഡൽഹി ചാപ്റ്റർ യാത്രയയപ്പ് നൽകി

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പാസ്റ്റർ ബ്ലെസൺ പി ബിയ്ക്ക് ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദിൽഷാദ് ഗാർഡനിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. സഭാശുശ്രൂഷയുടെ ഭാഗമായി കേരളത്തിലേക്ക് സ്ഥലം മാറി പോകുന്നതിനാൽ ആണ് യാത്രയപ്പ് ഒരുക്കിയത്‌. ഡൽഹി ചാപ്റ്റർ സെക്രട്ടറി അനീഷ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ പ്രസിഡന്റ് ആഷേർ മാത്യു, ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, ജനറൽ ട്രഷറർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അഡ്വ.സുകു തോമസ്, ട്രഷറർ രഞ്ജിത്ത് ജോയി, വൈസ് പ്രസിഡന്റ് പാസ്റ്റർ വർക്കി പി വർഗീസ്, ജോ.സെക്രട്ടറി സോബിൻ രാജു, ഇവാഞ്ജലിസം കോർഡിനേറ്റർ പാസ്റ്റർ.ബിനു ജോൺ, അപ്പർറൂം കോർഡിനേറ്റർ ജിജി പ്രമോദ്, മീഡിയ കോർഡിനേറ്റർ ജെറിൻ ഒറ്റത്തെങ്ങിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചാപ്റ്ററിന്റെ വകയായുള്ള ഫലകം ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് (മീഡിയ) സ്റ്റാൻലി അടപ്പനാംകണ്ടത്തിലിന്റെ നേതൃത്വത്തിൽ ചാപ്റ്റർ എക്സിക്യൂട്ടീവ്സും സ്നേഹോപഹാരം ട്രഷറർ രഞ്ജിത്ത് ജോയിയും പാസ്റ്റർ ബ്ലെസന് കൈമാറി. ഐ പി സി ഡൽഹി സ്റ്റേറ്റിലെ ഗരിമാ ഗാർഡൻ സഭാ ശുശ്രൂഷകനായിരുന്നു. ക്രൈസ്തവർക്കിടയിൽ അറിയപ്പെടുന്ന ബൈബിൾ ക്വിസ് മാസ്റ്ററും ക്രൈസ്തവ എഴുത്തുപുര മാഗസിനിൽ തുടർച്ചയായി എൻറീച്ച് ബൈബിൾ ക്വിസ് നടത്തി വരുന്നു. ക്രൈസ്തവ എഴുത്തുപുര പുറത്തിക്കിയ ക്രീസതീയ നോവലായ ‘കലവറയിലെ കൽപാത്രങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്ക്കൂടിയാണ്. ഐ പി സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ചെയർമാൻ, ഐപിസി ഡൽഹി സ്‌റ്റേറ്റ് ഈസ്‌റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറി, പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.