ലേഖനം: ദൈവത്തെ അറിയുക | സുവി. അനീഷ് വഴുവാടി

തലക്കെട്ട് കാണുമ്പോൾ തന്നെ ഒരു ചോദ്യം നമ്മിൽ ഉയരാം ദൈവത്തെ അറിയാത്തതു കൊണ്ടാണോ പാരമ്പര്യങ്ങൾ വിട്ട്, പരിഹാസങ്ങളും നിന്ദകളും സഹിച്ച് ഈ ദൈവത്തെ ആരാധിക്കാൻ ഇറങ്ങിത്തിരിച്ചത്.യഥാർത്ഥമായി നാം ദൈവത്തെ അറിയുന്നുണ്ടോ? അറിയേണ്ടത് പോലെ നാം അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം.

നമ്മുടെ ഒരാവശ്യത്തിന് പലപ്പോഴും നമ്മുടെ സ്നേഹിതന്മാരുടെ സഹായം നാം തേടാറുണ്ട്. സഹായം തേടുമ്പോൾ എല്ലാം അവർ നമ്മുടെ അരികിലേക്ക് ഓടി എത്താറുണ്ട് നിർഭാഗ്യവശാൽ ഒരു പ്രാവശ്യം എത്തുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല എങ്കിൽ,നമുക്ക് അവരോട് നീരസവും അമർഷവും തോന്നുകയും, മുൻപ് എത്ര തവണ നമുക്കുവേണ്ടി വളരെ ത്യാഗം സഹിച്ച് അവർ ചെയ്ത പല കാര്യങ്ങളും നാം മറന്നു പോവുകയും അവരെ വിമർശിച്ച് സമൂഹത്തിന്റെ മധ്യത്തിൽ അവരെ കൊള്ളാത്തവരായി നാം പലപ്പോഴും ചിത്രീകരിക്കുന്നു.

മിസ്രയിമ്യരുടെ അടിമത്തത്തിൽ ആയിരുന്ന ഇസ്രായേൽ ജനത്തെ മോശെ മുഖാന്തരം ദൈവം വിടുവിച്ചു.വാഗ്ദത്ത ദേശത്തേക്ക് ദൈവം അവരെ കൂട്ടിവരുത്തുമ്പോൾ എത്രയെത്ര നന്മകളാണ് ദൈവത്തിൽ നിന്ന് പ്രാപിച്ചത്.മരുഭൂ പ്രയാണത്തിൽ പകൽ മേഘ സ്തംഭംത്തിലും , രാത്രി അഗ്നി സ് തംഭത്തിലും ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു.എന്നാൽ ചെങ്കടൽ എന്ന പ്രതിസന്ധി മുമ്പിൽ വന്നപ്പോൾ, ദൈവപുരുഷൻ ആയ മോശെയോടും ദൈവത്തോടും അവർ പിറുപിറുക്കുവാൻ തുടങ്ങി,അവരുടെ കൂടെ ഉണ്ടായിരുന്ന ദൈവത്തെ അറിയുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

ഇസ്രായേലിന്റെ വിമോചകനായ മോശെ പ്രാണഭയത്താൽ മിസ്രയീമിൽ നിന്നും ഓടി പോകേണ്ടിവന്നു.അടുത്ത മിസ്രമ്യ ഭരണചക്രം തിരിക്കേണ്ടവൻ അമ്മായിപ്പൻ്റെ ആടുകളുമായി പർവ്വതനിരകളിൽ ഉഴലുകയാണ്. പർവ്വതനിരകളിൽ സായാഹ്ന വേളകളിൽ ആടുകളുമായി വിശ്രമിക്കുമ്പോൾ, അങ്ങകലെ നീല നദിയുടെ തീരത്ത് അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ വെട്ടിത്തിളങ്ങുന്ന ഫറവോന്റെ കൊട്ടാരത്തിലേക്ക് നോക്കി തന്റെ ജീവിതത്തിൽ സംഭവിച്ചത് ഓർത്ത് നെടുവീർപ്പിടുകയാണ്.കൊട്ടാരത്തിലെ സകല സുഖസൗകര്യങ്ങളും അനുഭവിച്ചു അധികാരത്തിൽ ഇരിക്കേണ്ടവൻ അല്ലയോ? സകലതും തീർന്നു എന്റെ ജീവിതം ഇവിടംകൊണ്ട് അവസാനിച്ചു തന്റെ ജീവിതാവസ്ഥ കണ്ട് ഇപ്രകാരം ചിന്തിക്കുകയാണ്.
എന്നാൽ തന്റെ കൂടെ ജനിച്ച മുഴുവൻ ആൺകുഞ്ഞുങ്ങളെയും ഫറവോൻ കൊന്ന് കളഞ്ഞപ്പോൾ കൽപ്പന പുറപ്പെടുവിച്ച അതേ കൊട്ടാരത്തിൽ തന്നെ കൊണ്ടെത്തിച്ച ദൈവ പ്രവർത്തിയെ മോശെ മറന്നുപോകുന്നു

അതാ തന്റെ കർണ്ണപടലങ്ങളിൽ ഇമ്പമാർന്ന ഒരു ശബ്ദംമുഴങ്ങുകയാണ്
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”
മോശെ ദൈവ പ്രവർത്തി അറിയുകയാണ് അന്നുവരെ അറിഞ്ഞത് പോലെ അല്ല പിന്നീടുള്ള തന്റെ യാത്രയിൽ…..

ഇതുപോലെ തന്നെയാണ് ദൈവമക്കൾ ആകുന്ന നാമോരോരുത്തരും.ദൈവം നമ്മുടെ ജീവിതത്തിൽ അനവധി നന്മകൾ നൽകി,നാം അത് അനുഭവിച്ചു. എന്നാൽ പ്രതികൂലങ്ങൾ ജീവിതത്തിൽ ആഞ്ഞടിക്കുമ്പോൾ
ദൈവത്തെ നാം മറന്നു പോകുന്നു. ദൈവം എന്നോട് എന്താണ് ഇങ്ങനെ ചെയ്യുന്നത്? ഞാൻ പ്രാർത്ഥിക്കുന്നവൻ അല്ലേ, ദൈവത്തെ ആരാധിക്കുന്നത് അല്ലേ പിന്നെ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചു എന്ന് നാം പലപ്പോഴും ചിന്തിക്കുകയും ദൈവത്തോട് ചോദിക്കുകയും ചെയ്യുന്ന വരല്ലേ,ദൈവത്തിന്റെ പ്രവർത്തിയെ പലപ്പോഴും നാം അറിയുന്നില്ല……. അറിയുവാൻ ശ്രമിക്കാറുമില്ല……….

നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോ കഷ്ടവും അനുഗ്രഹത്തിൻ്റെ
പടികളാണ്. ബാല്യത്തിൽ യോസേഫിന് ദൈവം നൽകിയ ദർശനം. അതിന്റെ സമാപ്തി യിലേക്ക് എത്തുവാൻ യോസഫ് അനുഭവിച്ച കഷ്ടങ്ങൾ അനവധിയാണ്.തന്റെ കൂടെപ്പിറപ്പുകൾ തന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടു,ജീർണ്ണിച്ച അവശിഷ്ടങ്ങളുടെ ദുർഗന്ധമമേറ്റും,ക്ഷുദ്ര ജീവികളുടെ ദംശനമേറ്റും, പൊട്ടക്കിണറ്റിൽ കിടന്ന തന്റെ രോദനം ആരും കേട്ടില്ല.ഇരുമ്പഴിക്കുള്ളിൽ അടയ്ക്കപ്പെട്ടപ്പോഴും, തന്നെ ഓർക്കുമെന്ന് കരുതിയവർ പോലും സമയമായപ്പോൾ തന്നെ മറന്നു. ദർശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു അത് സമാപ്തിയിലേക്ക് ബന്ധപ്പെടുന്നു. സമയം തെറ്റുകയില്ല അതു വൈകിയാലും അതിനായി കാത്തിരിക്കുക അതു വരും നിശ്ചയം താമസിക്കില്ല(ഹബുക്ക്‌.2:3) പൊട്ടകിണറ്റിലും, കാരാഗ്രഹത്തിൽലും ആയിരുന്നപ്പോൾ തന്റെ ജീവിതം അവസാനിച്ചു, ഇനി ഒരിക്കലും തന്റെ ദർശനം സമാപ്തി യിലേക്ക് എത്തുകയില്ല എന്ന് അല്ല യോസേഫ് കരുതിയത്. അതുകൊണ്ടാണ് പാപം ചെയ്യുവാൻ ഉള്ള സാഹചര്യം തന്റെ മുൻപിൽ ഉണ്ടായിട്ടും ദൈവത്തെ മറന്ന് താൻ ചെയ്യാഞ്ഞത്.പ്രിയമുള്ളവരെ നമ്മെ അറിയുന്നവൻ നമ്മോടു കൂടെയുണ്ട് എന്ന് നാം അറിയുക. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോ കഷ്ടവും ദൈവം നമുക്ക് ഒരുക്കി വെച്ചിട്ടുള്ള നന്മകൾ ആണ് അതിനായി കാത്തിരിക്കുക……
ദൈവത്തെഅറിയുക……… ദൈവ പ്രവർത്തിയെ അറിയുക…………

സുവി.അനീഷ് വഴുവാടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.