ചെറു ചിന്ത: പെർഫെക്റ്റ് ഓക്കേ ആണോ ? | നെവിൻ മങ്ങാട്ട്

സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് തരംഗം ആയികൊണ്ടിരിക്കുന്ന ഒരു പദം ആണ് ‘പെർഫെക്റ്റ് ഓക്കേ’. നമ്മളും പലപ്പോഴും അറിയാതെ അത് പറഞ്ഞു പോവുന്നു. എന്നാൽ എന്താണ് പെർഫെക്റ്റ് ഓക്കേ ? എന്തിലാണ് പെർഫെക്റ്റ് ഓക്കേ ആവേണ്ടത് ? എല്ലാം പെർഫെക്റ്റ് ഓക്കേ ആണെങ്കിൽ ഇന്ന് ഒരു വിസമയ പെൺകുട്ടിയുടെ ദുരന്തം ഉണ്ടാവില്ലായിരുന്നു.

post watermark60x60

പലരുടെയും ജീവിതം മാറി നിന്ന് നമ്മൾ വീക്ഷിച്ചാൽ എല്ലാം പെർഫെക്റ്റ് ഓക്കേ ആയിരിക്കുമ്പോൾ ദൈവത്തെ സേവിക്കുവാൻ വളരെ ആവേശമുണ്ട്. സുവിശേഷം പറയുവാനും കാര്യങ്ങൾക്ക് ഒക്കെ മുന്നിൽ നിൽക്കുവാനും വളരെ ആവേശം ഉണ്ട്. എന്നാൽ ഒന്നും പെർഫെക്റ്റ് ഓക്കേ അല്ലാത്തപ്പോൾ സാഹചര്യങ്ങൾ എല്ലാം പ്രതികൂലമായി മാറുമ്പോൾ, കണക്കുകൂട്ടലുകൾ എല്ലാം തെറ്റി പോവുമ്പോൾ ദൈവത്തോട് പറ്റിച്ചേർന്ന് ഇരിക്കുവാൻ നമുക്ക് സാധിക്കാറുണ്ടോ ഗൗരവമായ ഒരു വിഷയമാണ്. വിശുദ്ധ വേദപുസ്തക ഭക്തന്മാരെ നമ്മൾ ഒന്ന് പഠിച്ചാൽ കഷ്ടതയുടെ എരിയുന്ന തീച്ചൂളയിലും പൗലോസ് പറയുന്ന ഒരു പദം ഉണ്ട്, ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? ദൈവത്തിന് വേണ്ടി നേരോടെ നില്ക്കാൻ ഇന്ന് ആരുണ്ട്. എല്ലാവരും വ്യക്‌തി താല്പര്യങ്ങൾക്ക് വേണ്ടി ദൈവത്തെ കോമാളി ആക്കി ഒരു ഭയവും ഇല്ലാതെ ജീവിക്കുന്നു. ദൈവം തരുന്ന നന്മയെ ദുർവിനയോഗം ചെയ്തും അഹങ്കരിച്ചും നടന്ന് വിശുദ്ധർ ചമയുന്ന ചില കള്ള കൂട്ടങ്ങൾ വേറെയും. പണം ആണ് മനുഷ്യന് ദൈവത്തേക്കാൾ പ്രധാനം. പണം ഉള്ളവൻ തെറ്റ് ചെയ്താൽ നട്ടെല്ല് നിവർത്തി അത് തെറ്റാണെന്ന് പറയുവാൻ നമ്മളുടെ ഇടയിൽ ഇന്ന് വിരലിൽ എണ്ണി കൂട്ടാൻ പോലും ആരുമില്ലാതെയായി. എന്നാൽ ഞാൻ മനസിലാക്കിയടത്തോളം ഈ ദൈവ സ്നേഹത്തെ പെർഫെക്റ്റ് ഓക്കേ എന്ന് എണ്ണുന്ന പൗലോസിനെ പോലെ ചുരുക്കം ചിലർ മാത്രം ഉണ്ട് നേരോടെ നിൽക്കുവാൻ . അല്ലാത്തവർ ആർക്കോ വേണ്ടി പണയം വെച്ച ജീവിതം പോലെ ജീവിക്കുന്നു. ഒരു യഥാർത്ഥ ക്രിസ്തുഭടനായി ജീവിക്കുവാൻ ഉള്ളതാണ് ക്രിസ്തീയ ജീവിതം. പലനാൾ പലരെയും പറ്റിച്ചും വെട്ടിച്ചും ജീവിക്കുമ്പോൾ എന്നും നമ്മളുടെ കാലിനടിയിൽ ഉള്ള മണ്ണ് അവിടെ കാണുമെന്ന് കരുതുന്ന വിഡ്ഢികളായി തീരരുത്. ദൈവം നീതിമാനാണ്. നീതിയോടെ കാര്യങ്ങളെ നിർവഹിക്കും. നമ്മളുടെ നീതി ലോകം നിഷേധിച്ചാലും ദൈവം നിഷേധിക്കില്ല. ഉറച്ചു നിന്നാൽ മാത്രം മതി. ഒരു പക്ഷേ ഇന്ന് നമ്മളുടെ പക്ഷത്തു ആരും ഇല്ലായിരുന്നാലും നീതിയിയുടെ വശത്തു ദൈവീക പ്രമാണങ്ങളെ ഒറ്റക്ക് മുറുകെ പിടിച്ചു നിന്നാൽ കാലങ്ങൾ കഴിയുമ്പോൾ ദൈവം ആരാണെന്ന് വെളിവാക്കും. കാലങ്ങളെയും കാലവികതികലെയും നിയന്ത്രിക്കുന്നത് ദൈവം മാത്രമാണ് എന്നുള്ള ബോധ്യം ഉള്ളിൽ ഉണ്ടാവട്ടെ. ജീവിതത്തിൽ ഉറച്ച ദൈവീക നിലപാടുകൾ ഒരോ ക്രിസ്ത്യാനിക്കും ഉണ്ടാവട്ടെ. ചുറ്റും പെർഫെക്റ്റ് ഓക്കേ അല്ലാത്ത സാഹചര്യം ആണെങ്കിലും ദൈവസ്നേഹം മുറുകെ പിടിച്ചു ദൈവീക പ്രമാണങ്ങളിൽ ഉറച്ചു നിന്ന് പരമവിളിയുടെ ലാക്കിലേക്ക് നേരെ ഓടുവാൻ നമുക്ക് സാധിക്കട്ടെ. വെറുതെ ഓടി തീർക്കുവാനല്ല പകരം നേരെ ഓടുവാൻ ദൈവം സഹായിക്കട്ടെ. നമ്മളുടെ ജീവിതവും പ്രാർത്ഥനയും ആരാധനയും കൊടുക്കൽ വങ്ങലുകളും വാക്കുകളും ഇടപാടുകളും എല്ലാം പെർഫെക്റ്റ് ഓക്കേ ആയി മാറട്ടെ എന്ന് പ്രാർത്ഥനയോടെ..

നെവിൻ മങ്ങാട്ട്

-ADVERTISEMENT-

-ADVERTISEMENT-

You might also like