ശ്രദ്ധയും ജി വി എച്ച് എസ് എസ് ഇറവങ്കരയും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ വെബിനർ നടത്തി

Kraisthava Ezhuthupura News

ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയും GVHSS Eravankara യുടെ NSS യൂണിറ്റും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ വെബിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ അദീല ടീച്ചർ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ N. S. S വോളന്റിയർ ആയ കുമാരി അർച്ചന പ്രാത്ഥന ഗീതം ചൊല്ലുകയും KE കേരള ചാപ്റ്റർ പ്രസിഡന്റും, ശ്രദ്ധ കോ-ഓർഡിനേറ്ററും ആയ ഡോ. പീറ്റർ ജോയ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എക്സൈസ് പ്രിവെന്റിവ് ഓഫീസർ സജി കുമാർ, KE വൈസ് പ്രസിഡന്റ് ഡോ. ബെൻസി ജി ബാബു എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. ശ്രദ്ധ അസ്സോസിയേറ്റ് ഡയറക്ടർ സുജ സജി ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുകയും ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ് ആശംസ അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച്‌ കുമാരി അതുല്യ ബോധവൽകരണ സന്ദേശം നൽകി. GVHSS ഇറവങ്കര NSS കോ-ഓർഡിനേറ്ററായി വിജയശ്രീ ടീച്ചറും സ്റ്റുഡന്റ്‌ കോ-ഓർഡിനേറ്ററായി സോണിയ സജിയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.