പാസ്റ്റർ ബ്ലെസ്സൻ പി. ബിക്ക് യാത്ര അയപ്പ് നൽകി

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് മുൻ പബ്ലിക്കേഷൻ ബോർഡ്‌ ചെയർമാൻ ആയിരുന്ന പാസ്റ്റർ പി. ബി. ബ്ലെസ്സന് ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ന് യാത്ര അയപ്പ് നൽകി. പാസ്റ്റർ പി. ബി. ബ്ലെസ്സൻ കഴിഞ്ഞ 11 വർഷമായി ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. ഐപിസി ഡൽഹി സ്റ്റേറ്റിന്റെ വിവിധ സഭകളിൽ ശുശ്രൂഷകനായി തുടർന്നതോടൊപ്പം സൺ‌ഡേ സ്കൂൾ ബോർഡ്‌, പി.വൈ.പി.എ, ഡിസ്ട്രിക്ട് കൗൺസിൽ, ബൈബിൾ സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനം ചെയ്തിരുന്നു പാസ്റ്റർ. പി. ബി. ബ്ലെസ്സൻ. 2018-21 കാലയളവിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡിന്റെ ചെയർമാനായും സുസ്ത്യർഹമായ സേവനം ചെയ്ത പ്രിയ കർത്തൃദാസനും കുടുംബത്തിനും ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്‌ നൽകിയ യാത്ര അയപ്പിൽ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. ഷാജി ദാനിയേൽ അനുമോദന സന്ദേശം നൽകി. മുൻ പ്രസിഡന്റ് പാസ്റ്റർ സാമൂവൽ എം തോമസ്, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ ബാലാജി എബ്രഹാം,
ഇവാ.‌ ആൻസൻ എബ്രഹാം (മുൻ മെമ്പർ, pypa പ്രസിഡന്റ്‌), ബ്രദർ തോമസ് ഡാനിയേൽ, ബ്രദർ. സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ക്രൈസ്തവ എഴുത്തുപുര, ജനറൽ വൈസ് പ്രസിഡന്റ് (മീഡിയ) എന്നിവർ ആശംസകൾ അറിയിച്ചു. ഐപിസി ജനക്പുരി സഭയിൽ വച്ചു നടന്ന മീറ്റിങ്ങിൽ പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ. പാസ്റ്റർ. സി. ജോൺ അധ്യക്ഷത വഹിച്ചു. പബ്ലിക്കേഷൻ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രദർ. രഞ്ജിത്ത് ജോയി സ്വാഗതവും, ബ്രദർ. സാം മത്തായി ചാക്കോ നന്ദിയും പറഞ്ഞു.
ഐ.പി.സി. ജനക്പുരി ചർച്ച് ക്വയർ ആരാധനക്ക് നേതൃത്വം നൽകി.
പബ്ലിക്കേഷൻ ബോർഡിന്റെ സ്നേഹോപഹാരം പാസ്റ്റർ സി. ജോൺ, പാസ്റ്റർ സന്തോഷ്‌ മാമൻ എന്നിവർ കൈമാറി. സൺ‌ഡേ സ്കൂൾ ബോർഡിന്റെ സ്നേഹോപഹാരം സൺ‌ഡേ സ്കൂൾ ബോർഡ്‌ ചെയർമാൻ. പാസ്റ്റർ ബിനോയ്‌ ജേക്കബ് കൈമാറി. പ്രിയ കർത്തൃ ദാസനും കുടുംബത്തിനും വേണ്ടിയുള്ള അനുഗ്രഹ പ്രാർത്ഥന വെസ്റ്റ് ഡിസ്ട്രിക് സെക്രട്ടറിയും, സൺ‌ഡേ സ്കൂൾ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ. ബിനോയ്‌ ജേക്കബ് നിർവഹിച്ചു.
ഓൺലൈനിലും ഓഫ്‌ ലൈനിലും ആയി പങ്കെടുത്ത എല്ലാവർക്കും പബ്ലിക്കേഷൻ ബോർഡ്‌ നന്ദിയും, കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

post watermark60x60

-ADVERTISEMENT-

You might also like