ലേഖനം: ശക്തിയില്ലാത്ത ഭക്തി | ബ്ലസ്സൻ രാജു ചെങ്ങരൂർ

വിശ്വാസത്തിൻറെ പ്രകടമായ തെളിവുകളിൽ ഒന്നാണ് ഭക്തി. വിശുദ്ധ പൗലോസ് തന്റെ ലേഖനങ്ങളിൽ ഉടനീളം ദൈവഭക്തിയെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്..ദേവാലയങ്ങളും മന്ദിരങ്ങളും ഭക്തിയുടെ പ്രത്യക്ഷ കേന്ദ്രങ്ങളാണ്. ദൈവ ഭക്തിയെ പല തരത്തിൽ തിരുവചനം വെളിപ്പെടുത്തുന്നു.ചിലയിടങ്ങളിൽ ദൈവഭക്തി ജ്ഞാനത്തിൻ്റെ ആരംഭം ആകുമ്പോൾ മറ്റു ചിലയിടങ്ങളിൽ ചിലർ അതിനെ ആദായ സൂത്രം മായി കണക്കാക്കുന്നു. എന്താണ് യഥാർത്ഥ ഭക്തി??? ഒരുവൻ്റെ ഉള്ളിൽ നിറഞ്ഞു കവിയുന്ന വിശ്വാസത്തിൻ്റെ പരമോന്നതിയാണ് യഥാർത്ഥ ഭക്തി.. ഇത്തരത്തിലൊരുവൻ്റെ ഉള്ളിൽ നിന്ന് ഉരുത്തിരിഞ്ഞ് പുറപ്പെടുന്ന ഭക്തിക്ക് ബാഹ്യ സമ്മർദ്ദങ്ങളുടെ ആവശ്യമില്ല . അവൻ എങ്ങനെ നടക്കണം എപ്രകാരമായിരിക്കണമെന്ന് അവൻ്റെ ഉൾഭക്തി അവനോട് എല്ലായ്പ്പോഴും വാദിക്കുന്നു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛീക്കുന്നത്.

Download Our Android App | iOS App

പരപ്രേരണയിലുളവാകുന്ന ഭക്തിയും അകത്തളത്തിൽ നിന്നുയരുന്ന ഭക്തിയും ഫലത്തിൽ വിപരീതമാണ്. പര പ്രേരണയിൽ ഉളവാക്കുന്ന ഭക്തി ശക്തി യറ്റതാണ്.. ബാഹ്യ പ്രകടനങ്ങളിൽ വെളിപ്പെടുന്ന ഭക്തി ദുർഗുണ സംഗമമാണ് .ഒരുവൻ്റെ പ്രവർത്തിയിലൂടെ അവൻ്റെ ഭക്തിയുടെ ശക്തി നമുക്ക് മനസ്സിലാക്കാം.. ഇക്കൂട്ടർ ആത്മീയ സംഗമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരും വളരെ അംഗീകരിക്കപ്പെടുന്ന വരും ആരായാലും അറിയപ്പെടുന്നവരും ഒക്കെ ആകാം.. എന്നാൽ ഇവരുടെ സ്വകാര്യതയിലേക്ക് കടക്കുമ്പോൾ ഇവർ ഭക്തിയുടെ വെറും ഡമ്മികൾ മാത്രമാണ്..ഇവരെ തിരിച്ചറിയുവാൻ പെട്ടെന്ന് സാധ്യമാക്കുന്ന ചില അടയാളങ്ങൾ അപ്പോസ്തലൻ ഇവിടെ വ്യക്തമാക്കുന്നു..(2തിമ3:2-5)അവയെ വിശകലനം ചെയ്താൽ മനുഷ്യൻ്റെ ദൈവീകശക്തിയെ വ്യതിചലിപ്പിക്കുന്ന മൂലകാരണങ്ങൾ നമുക്ക് കണ്ടെത്താവുന്നതാണ്..ഈ വകക്കാർ സ്വസ്നേഹികളായിരിക്കും. തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ എന്ന യേശുനാഥൻ്റെ പുതിയ കല്പന ഇവരിൽ തുലോം തുച്ഛമായിരിക്കും ഇവർ പ്രവർത്തിക്കുന്നത് സ്വന്തഗുണത്തിനായി മാത്രമായിരിക്കും.. ദ്രവ്യത്തിനുവേണ്ടി അവർ വമ്പു പറഞ്ഞ് സ്വയം പുകഴ്ത്തി വാചാലൻ മാരായി തീരുന്നു. തങ്ങളെ മാത്രം ഉൾക്കൊള്ളുന്ന വൻ കാര്യങ്ങളും പുകഴ്ത്തലുകളും ഇക്കൂട്ടർ പരമാവധി ഇഷ്ടപ്പെടുന്നു. ദൈവത്തിന് കൊടുക്കേണ്ട മഹത്വം പലപ്പോഴും ഈ കൂട്ടർ സ്വയം ഏറ്റെടുക്കുന്നു. പല ദൈവീക അത്ഭുതങ്ങളും തങ്ങളുടെ കൈയ്യാൽ സാധ്യമാക്കപെട്ടു എന്ന് ഇവർ സ്വയം ഏറ്റെടുത്തു ദൈവസന്നിധിയിൽ എത്തേണ്ട മഹത്വത്തെ വഴിയാധാരമാകുന്നു. നന്ദികേടും വാത്സല്യം ഇല്ലായ്മയും ഇണങ്ങാത്ത സ്വഭാവവും ഇവരിൽ പ്രകടമായി കാണുന്നു. ഇത്തരം സ്വഭാവം ഇവരിൽ ഉള്ളപ്പോൾ തന്നെ ഇവർ മറ്റുള്ളവരെ ക്രിസ്തുവിങ്കൽ ആകർഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന വരും കൂടിയാണ്. പരിണിത ഫലമോ ദൈവനാമം ദുഷിക്കപ്പെടുന്നു. അനേകം വ്യക്തികൾ തിരിച്ച് പാരമ്പര്യ സഭകളിലേക്ക് മടങ്ങിപ്പോകുന്നു.. മറ്റുചിലർ ഏഷണിക്ക് ഉടമകളും എന്തും ചെയ്യാൻ മടിക്കാത്ത ഉഗ്ര സ്വഭാവം ഉള്ളവരും ഇക്കൂട്ടത്തിൽപ്പെടുന്നു. ദ്രോഹവും നിഗളവും ദ്രാഷ്ടിയവും ദൈവ പ്രിയം ഇല്ലാതെയുള്ള ഭക്തിയും ഇവരിൽ അത്യന്താപേക്ഷിതമാണ്. ഇക്കൂട്ടർ ശക്തിയില്ലാത്ത ദൈവഭക്തിയ്ക്ക്. ഉടമകളാണ്. ഇക്കൂട്ടരെ വിട്ടൊഴിവാനാണ് അപ്പോസ്തല നമ്മെ ഉപദേശിക്കുന്നത്. ഭക്തി ആർക്കും പ്രകടിപ്പിക്കാം എന്നാൽ ശക്തിയുള്ള ദൈവ ഭക്തിയാണ് ആവശ്യം . ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമെന്യേ ഏവരും തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നവരാണ്. എന്നാൽ വിളിച്ചു വേർതിരിക്കപ്പെട്ട ദൈവജനം അത്തരത്തിലുള്ള ഒരു വ്യക്തിയുടെ ഉടമകളല്ല പിന്നെ പരിശുദ്ധാത്മ ശക്തിയുടെ മന്ദിരമായ ആയ നമ്മളിൽ നിന്നും പുറപ്പെടേണ്ട ഭക്തി ശക്തി നിറഞ്ഞ ആയിരിക്കണം. അവിടെ അത്ഭുതങ്ങൾ അടയാളങ്ങൾ നടക്കും. മേൽപ്പറഞ്ഞവ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നാം ഒന്നുകൂടി ദൈവസന്നിധിയിൽ നമ്മെ തന്നെ ശുദ്ധീകരിക്കുക ദൈവമേ എന്നിൽ നിന്നും പുറപ്പെടുന്ന ശക്തി ദൈവഭക്തിയുള്ളതാണോ അതോ വെറും പ്രകടനമോ????

post watermark60x60

ബ്ലസ്സൻ രാജു ചെങ്ങരൂർ

-ADVERTISEMENT-

You might also like
Comments
Loading...