ചെറു ചിന്ത: സ്ത്രീ ധനം VS സ്ത്രീ തന്നെ ധനം | അലീന ലിജോ

വിശ്വാസത്തെക്കുറിച്ച് പറയുമ്പോഴും പ്രസംഗിക്കുമ്പോഴും പെന്തക്കോസ്തുകാരന് /കാരിക്ക് നൂറു നാവാണ്. എന്തിനും ഏതിനും അവർക്കു ന്യായങ്ങളും ന്യായീകരണങ്ങളും വേദപുസ്തക അടിസ്ഥാനത്തിൽ ഉണ്ടാവുകയും ചെയ്യും.നൂറുകണക്കിന് വാക്യങ്ങളും നിരത്തും. എന്നാൽ ഏറ്റവും കൂടുതൽ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു ജനത തന്നെ ജാതീയമായ വ്യവസ്ഥ പിൻന്തുടർന്നാലോ?.
വേദപുസ്തക പ്രകാരം, സ്ത്രീധനം എന്നത് വരന്റെ വീട്ടുകാർ വധുവിന് നൽകുന്ന ധനത്തെ ആണ് ചൂണ്ടി കാട്ടുന്നത്.(ഉദാഹരണം :ഉല്പത്തി 24അധ്യായം നന്നായി വായിച്ചാൽ മനസ്സിലാവും )വിശ്വാസത്തിന്റെ പിതാവ് എന്ന്‌ നാം വിളിക്കുന്ന അബ്രഹാം തന്റെ മകന് വധുവിനെ തിരഞ്ഞെടുത്തപ്പോൾ ചെയ്ത ചില കാര്യങ്ങൾ നമ്മുടെ ദൈവ ദാസന്മാർ പ്രസംഗിക്കുവാൻ മനപൂർവ്വം മറന്നു പോകുന്നുവോ ?. അതോ വേണ്ടന്ന്‌ വെക്കുന്നതോ?
ബൈബിളിന്റെ മാതൃകയിൽ ഒരു സ്ത്രീധന സമ്പ്രദായം പെന്തെക്കോസ്തു സഭകളിൽ വരുമോ?… മറ്റു സഭാ വിഭാഗങ്ങളിൽ ഉണ്ടാകുമോ?.

post watermark60x60

വിപ്ലവകരവും ചരിത്ര പരവും എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ തീരുമാനത്തിന് എന്ത് കൊണ്ട് പെന്തക്കോസ്‌തർ വിമുഖത കാട്ടുന്നു. നിങ്ങൾ ചെല്ലുന്ന ദേശത്തിലെ ജാതികളുടെ വഴി കണ്ടു പഠിക്കരുത് എന്ന്‌ പഠിപ്പിക്കുന്ന ബൈബിളിൽ വിശ്വസിക്കുന്നവർ എന്ത് കൊണ്ട് ഈ ജാതീയ വ്യവസ്ഥ പെന്തക്കോസ്തിൽ നിലനിർത്തുന്നു?.
സമൂഹത്തോട് വിശ്വാസത്തോട് ബൈബിളിനോട് പ്രതിബദ്ധത ഉള്ള വിശ്വാസ ലോകമേ ഇതിനു മറുപടി ഉണ്ടോ?
വരും തലമുറയ്ക്ക് ദോഷം വരാത്ത ചില നല്ല തീരുമാനങ്ങളിലേക്ക് നമുക്ക് ചുവടു വെയ്ക്കാം.
വിസ്മയ മാരും ഉത്തര മാരും ഇനി ജനിക്കാതിരിക്കട്ടെ!!!

അലീന ലിജോ .

-ADVERTISEMENT-

-ADVERTISEMENT-

You might also like