അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി: 7-ാമത് വാർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും

Kraisthava Ezhuthupura News

തിരുവനന്തപുരം: അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യ വേദി 7ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ദൈവ വചന ഉപദേശത്തിലും വിശ്വാസ പ്രമണത്തിലും നിലനിൽക്കുന്ന ഇന്ത്യയിലുടനീളമുള്ള ദൈവസഭകളുടെയും ദൈവദാസൻന്മാരുടെയും ദൈവജനത്തിന്റെയും ഐക്യനിരയാണ് All India Pentecost Alliance (APA).
ദൈവസഭകൾക്കും, ആരാധനയ്കൾക്കും, സുവിശേഷ പ്രവർത്തനങ്ങൾക്കും, ദൈവദാസൻന്മാർക്കും,വിശ്വാസ സമൂഹത്തിന് നേരെയും ഉണ്ടാകുന്ന അതിക്രമങ്ങൾ, ആക്രമണങ്ങൾ ഇവ സമാധനപരമായി അക്രമരഹിതമാർഗ്ഗങ്ങളിൽ കൂടെ ഭാരണാധികാരികൾ, ജനപ്രതിനിധികൾ, നിയമപാലകർ എന്നിവരെ അറിയിക്കുകയും പ്രതിവിധി കാണുകയും ചെയ്യുക എന്നിവയാണ് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദിയുടെ പ്രധാന ഉദ്ദേശലക്ഷ്യം.
28.06.2021 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെ zoom ൽ 7-ാം മത് വർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും നടത്തുന്നു. നാഷണൽ പ്രസിഡന്റ് റവ. ബിജു ഡൊമനിക്ക് അധ്യക്ഷനും, ഫൗണ്ടർ & ചെയർമാൻ റവ. കെ.പി. ശശി ഉദ്ഘാടകനും, റവ. പി.സി. ചെറിയാൻ റാന്നി വചന ശുശ്രൂഷയും നിർവ്വഹിക്കുന്നു. ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രി. ചിറ്റയം ഗോപകുമാർ വിശിഷ്ഠാതിഥി പങ്കെടുക്കുന്നു. റവ. ജോൺ തോമസ് USA ആശംസ അറിയിക്കുന്നു. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷനും ക്രൈസ്തവ ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ അഡ്വ. പ്രകാശ് പി. തോമസ് വിവരണം നൽക്കുന്നതായിരിക്കും . പാസ്റ്റർ സജോ തോണിക്കുഴിയിൽ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like