ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന കൺവെൻഷന് അനുഗ്രഹമായ സമാപ്തി

Kraisthava Ezhuthupura News

മുംബൈ : ക്രൈസ്തവ  എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന കൺവെൻഷൻ ജൂൺ 21ന്  വൈകിട്ട് 7.00 pm  മുതൽ 9:00 pm വരെ സൂം പ്ലാറ്റഫോംമിലൂടെ നടത്തുവാൻ സാധിച്ചു.
ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ഡെന്നി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ തോമസ് ചെറിയാൻ 2പത്രോസ് 1:10-11, ഉല്പത്തി 26:12-18 ആസ്പദമാക്കി തിരുവെഴുത്തുകളിൽ നിന്ന് ” ദൈവത്തിന്റെ വിളിയും അതിന്റെ ഉദ്ദേശവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ചിന്തകൾ പങ്കുവയ്ച്ചു.ബ്രദർ ലാലു ഐസക് പാമ്പാടി അനുഗ്രഹമായ ആരാധനയ്ക്ക് നേതൃത്വം നൽകി.വിവിധ സഭകളിൽ നിന്നുള്ള അനേകർക്ക് ഓൺലൈനിൽ കൂടി സംബന്ധിക്കുവാൻ സാധിച്ചു. പാസ്റ്റർ ലിജീഷ് തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടെയും  മീറ്റിങ് അനുഗ്രഹമായി സമാപിച്ചു.

post watermark60x60

-ADVERTISEMENT-

You might also like