ലേഖനം: പെന്തക്കോസ്ത് | വീണ ഡിക്രൂസ്

ദൈവം രാജാവായിരിക്കുന്ന ഒരു ശ്രേഷ്ഠ ജനമാണ് യിസ്രായേൽ. ശത്രുക്കൾക്ക് അവരുടെ അടുക്കലേക്ക് വരുവാൻ എപ്പോഴും ഭയമായിരുന്നു കാരണം അവർക്കായി എപ്പോഴും യുദ്ധം ചെയ്തിരുന്നത് ദൈവമായിരുന്നു, ഫറോവന്റെ അടിമത്വത്തിൽ നിന്നും ദൈവം മോശ മുഖാന്തിരം ദൈവത്തെ വിടുവിച്ചു, ചെങ്കടൽ പിളർത്തി വഴി നടത്തി, അതിനാൽ തന്നെ മോശയും ജനവും നടന്നുവരുന്ന വഴികളിലെല്ലാം ദൈവം അവർക്ക് ജയം നൽകി. മോശെയോടു കൂടെയുണ്ടായിരുന്ന ദൈവസാന്നിധ്യം അവർക്ക് വഴിയിൽ തുണയായി, പല രാജാക്കന്മാരും ആ ദേശത്തു കൂടി നടന്നു വന്ന മോശയെയും,
ജനത്തെയും ഭയന്നു,അവരുടെ ദൈവത്തെക്കുറിച്ചുള്ള കേട്ടറിവ് പല രാജാക്കന്മാരുടെയും ഉറക്കം നഷ്ടപ്പെടുത്തി. പിന്നീട് യിസ്രേയൽ എന്നറിയപ്പെട്ട യാക്കോബിന്റെ ഏഴു പുത്രന്മാർക്കും കൂടി വന്ന ഏഴു ഗോത്രങ്ങളിൽ ദൈവം ഏറ്റവും സ്നേഹിച്ച ഗോത്രമായിരുന്നു യഹൂദാ ഗോത്രം. ദൈവത്തിന്റെ സ്വന്തം ജനമായി അറിയപ്പെട്ട അവർക്കായി ദൈവം സ്വന്ത പുത്രനായ ക്രിസ്തുവിനെ അവരുടെ രക്ഷകനായി ഭൂമിയിലേക്കു അയച്ചു, അവരോ അവനെ വിശ്വസിക്കുകയോ, സ്വീകരിക്കുകയോ ചെയ്തില്ല. അവർ സ്വീകരിക്കായ്ക നിമിത്തം അവനോ വിജാതീയമായവരുടെ അടുക്കലേക്ക് പോയി അങ്ങനെ അന്ന് ക്രിസ്തുവിനെ അനുഗമിച്ച ജനം പിന്നീട് ക്രിസ്ത്യാനികളായി, ക്രിസ്താനികളുടെ കൂട്ടത്തിൽ നിന്നുള്ള മറ്റൊരു വിഭാഗക്കാർ ആയിരുന്നു പെന്തക്കോസ്തുകാർ.

പെന്തകോസ്ത് എന്നാൽ അതൊരു ജാതിയോ മതമോ അല്ല. യഹൂദന്മാരുടെ ഒരു പെരുന്നാൾ ദിനമായിരുന്നു. ആ ദിനത്തിൽ ഒരുമിച്ചു കൂടിയിരുന്നവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി അവർ അന്യ ഭാഷയിൽ സംസാരിച്ചു തുടങ്ങി, അങ്ങനെ പിന്നീട് സഭയായി കൂടി വരപ്പെട്ട ആ സമൂഹത്തെ മറ്റുള്ളവർ പെന്തകൊസ്തു എന്നു വിളിപ്പാൻ ഇടയായി, പിന്നീട് അതൊരു വേർപെട്ട ജാതിയായി മാറി.
ഉച്ചത്തിലുള്ള അവരുടെ പാട്ടും, ആരാധനയും പലരെയും അത്ഭുതത്തോടൊപ്പം അസഹ്യപ്പെടുത്തുകയും ചെയ്യുവാൻ ഇടയായി, ദൈവത്തിന്റെ പദ്ധതി അവരുടെമേൽ ഉണ്ടായിരുന്നതിനാൽ ആരൊക്കെ എത്രതന്നെ തകർക്കാൻ ശ്രമിച്ചിട്ടും പെന്തക്കോസ്ത് സഭകൾ വളർന്നുകൊണ്ടേയിരുന്നു. കാരണം ദൈവം ഇത്ര അടുത്തിരിക്കുന്ന ഒരു ജാതി ഭൂമിയിൽ വേറെ ഇല്ല ഇന്നുള്ളത് തന്നെ,വേർപെട്ട ഒരുകൂട്ടം ജനത്തിന്റെ ആരാധനയാണ് സഭയിൽ നടക്കുന്നത്. ദൈവത്തോട് പ്രാർത്ഥിക്കാനും, ഉപവസിപ്പാനും എന്നും അവർ മുന്നിലായിരുന്നു.
പരിശുദ്ധാത്മാവിൽ അന്യഭാഷ സംസാരിക്കുന്ന ഒരു ജനം വേറെ ഇല്ല.
രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടവർ ആത്മാവിനെ പ്രാപിക്കേണമെന്നു പ്രവൃത്തികളുടെ പുസ്തകത്തിൽ പറയുന്നുണ്ട്, സ്നാനപ്പെട്ടിട്ടും ആത്മാവ് പ്രാപിക്കാത്ത ചിലരെക്കുറിച്ച് പൗലോസ് പറയുന്നുണ്ട്, അവരുടെ സ്നാനം യോഹന്നാന്റേതായിരുന്നു, യോഹന്നാനോ മാനസാന്തര സ്നാനമാണ് ചെയ്തത് ക്രിസ്തു യേശുവിലുള്ള സ്നാനമാണ് പരിശുദ്ധതാവിനെയും പ്രാപിക്കാൻ കഴിയുന്നത്, ആ കൂട്ടരുടെ മേൽ പൗലോസ് കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരിലേക്ക്‌ വരുവാനിടയായി. ഇന്നും ദൈവദാസൻമാരുടെ കൈവയ്പ്പിനാൽ അഭിഷേകം പ്രാപിച്ചവർ ഉണ്ട്. പെന്തകൊസ്തുകാർക്കിടയിലുള്ള കയ്യടിച്ചുള്ള ആരാധനയാണ് പലപ്പോഴും സമൂഹത്തിൽ പ്രശ്നങ്ങൾ ആയിത്തീരുന്നത്. കൈയ്യടിച്ച് ആത്മാവിൽ അവർ ആരാധിക്കുന്നത് അവരനുഭവിക്കുന്ന ദൈവിക സാന്നിധ്യം കൊണ്ടാണ്.എന്നാൽ ഇന്ന് പലരും വാദ്യോപകരണങ്ങളുടെ മുഴക്കത്തിൽ ആത്മാവിനെ നിയന്ത്രിക്കുന്നു, ഈ ലോകത്തെയും, നമ്മെയും നന്നായി അറിയുന്നവനാണ് നമ്മുടെ കർത്താവായ യേശു അവൻ മനുഷ്യനായി നമ്മോടൊപ്പം, ഈ ലോകത്തെ അധികാരങ്ങളെ അനുസരിച്ച് ജീവിച്ചു, അത് നമുക്കെല്ലാം ഒരു മാതൃകയാണ്,അതിനാൽ തന്നെ പരിസരം മറന്ന് ആത്മാവ് ചലിക്കില്ല, സ്വബോധത്തിന്റെ ആത്മാവാണ് ദൈവാത്മാവ്.

ആത്മാവ് ഒരിക്കലും അധികാരങ്ങളെ എതിർക്കുകയോ, മത്സരിക്കുകയോ ചെയ്യുന്നില്ല. ഈ ലോകത്തിന്റെ നിയമങ്ങൾ പാലിക്കണമെന്നാണ് കര്ത്താവ് നമ്മോടു പറഞ്ഞിട്ടുള്ളത്, ആത്മാവ് ഉള്ളവരും അങ്ങനെ തന്നെ,എന്തെന്നാൽ ആ വ്യ്ക്തിയെ നിയന്ത്രിക്കുന്നത് ആത്മാവാണ് . നമ്മുടെ സകല ബലഹീനതകൾക്കും തുണ നിൽക്കുന്നത് ദൈവാത്മാവ് ആണ്,പലപ്പോഴും നമുക്ക് വേണ്ടതുപോലെ പ്രാർത്ഥിക്കാൻ കഴിയില്ല എങ്കിലും നമുക്ക് വേണ്ടി നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു.പെന്തകൊസ്തു സമൂഹത്തിൽ പൊതുവെ പലരും ആഭരണങ്ങൾ ഉപേക്ഷിച്ചവരാണ് ആഡംബരങ്ങൾ ഒന്നും വേണ്ടാന്നു തീരുമാനിച്ചവർ, അവരുടെ അലങ്കാരം പരിശുദ്ധാത്മാവു തന്നെ എന്ന് ചിന്തിക്കുന്നവർ, എന്നാൽ പലപ്പോഴും ആ കാരണത്താൽ മാത്രം അനേകർ സഭയിൽ നിന്ന് അകലുന്നു,യേശു ഒരിക്കലും ആഭരണത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചിട്ടില്ല എന്നാൽ മോശെയുടെ പ്രമാണത്തിൽ അതുകൊണ്ട് ആഭരണത്തെ തീയിലിട്ടു, ആരാധിപ്പാൻ കാളക്കുട്ടിയെ വാർത്തു ഉണ്ടാക്കിയ ഇസ്രായേൽ ജനത്തോടുള്ള ദേക്ഷ്യം നിമിത്തമാണ് മോശ ആ നിബന്ധന ഉണ്ടാക്കിയത്.
കർത്താവിന്റെ മണവാട്ടി അതായത് ഇന്നത്തെ സഭ ഒരുങ്ങി കാത്തിരിക്കണം എന്നു വചനത്തിൽ പറയുന്നുണ്ട്, മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട മണവാട്ടിമാരെക്കുറിച്ചു ബൈബിൾ വ്യക്തമായി പറയുന്നുണ്ട്,വിശുദ്ധ അലങ്കാര വസ്ത്രം ധരിച്ച ഒരുങ്ങി നിൽക്കുന്ന മണവാട്ടിയെ വെളിപ്പാടിൽ കാണിക്കുന്നുണ്ട് സത്യം,നീതി,സ്നേഹം,ദയ ഇതൊക്കെയാണ് മണവാട്ടി മാർക്ക് അലങ്കാരമായി ഇരിക്കേണ്ടത് ഈ ലോകവും അതിലുള്ള സർവ്വതും ദൈവം സൃഷ്ടിച്ചത് മനുഷ്യരായ നാം അതെല്ലാം അനുഭവിക്കേണ്ടിയതിനാണ് എന്നാൽ ചിലരോ ചിലതിനെ, ചില ഭക്ഷണങ്ങളെ വേർതിരിച്ചു കാണുന്നു, നിങ്ങൾ എന്ത് തിന്നാലും,കുടിച്ചാലും, ചെയ്താലും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യണം നന്ദിയോടെ അനുഭവിച്ച സ്തോത്രം ചെയ്ത സാധനം നിമിത്തം നാം മുഷിയരുത്,എന്തു തിന്നാനും,കുടിക്കാനും എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കൊരിന്ത്യ ലേഖനത്തിൽ (1കൊ:-10-29)പറയുന്നുണ്ട്, ഒന്നിനെയും ദൈവം ചീത്തയായി സൃഷ്ടിച്ചിട്ടില്ല ദൈവത്തിന്റെ സൃഷ്ടികൾ സർവ്വതും മനോഹരവും,നല്ലതും തന്നെ, ദൈവത്തിന്റെ മണവാട്ടി അതായത് സഭ, കർത്താവിന്റെ വരവിനായി കാത്തിരിക്കുന്നവള്‍ അവളുടെ ഉള്ളിൽ നിഷ്കളങ്കമായ സ്നേഹം ഉണ്ടായിരിക്കണം, അവളെ(മണവാട്ടി) കാണാനും,സമ്മാനങ്ങൾ നൽകാനും അനേകർ വന്നെന്നിരിക്കും. അവരുടെ ജാതിയോ,കുലമഹിമ അല്ല സഭ (മണവാട്ടി) നോക്കേണ്ടത്, നമ്മുടെ കാന്തന്റെ സ്നേഹത്തിലേക്കു അവരെ കൂടി ആകർഷിക്കുകയാണ്, അല്ലെങ്കിൽ മണവാളൻ വരുമ്പോൾ, ക്ഷണിച്ചവരെ കാണാതെയാകുമ്പോൾ വഴിയിൽക്കൂടി പോകുന്നവരെ വിളിച്ചു കല്യാണ പന്തിയിലുരുത്തും, നാം അനുഗ്രഹിക്കുന്ന അനുഗ്രഹ പാത്രം ക്രിസ്തുവിന്റെ കൂട്ടായ്മയാണ്,അത് ഒരാൾക്ക് മാത്രം അല്ല,ലോക ജനതയ്ക്ക് മുഴുവനും വേണ്ടിയാണ്, മനുഷ്യരാശിക്ക് മുഴുവനും തന്നെ. യഹൂദന്മാർക്കിടയിൽ ഉണ്ടായിരുന്ന പല ന്യായപ്രമാണങ്ങളും, മനുഷ്യന് സഹിച്ചു കൂടാൻ പറ്റാത്ത പല നിയമങ്ങളും ക്രിസ്തു പൊളിച്ചെഴുതി, തമ്മിൽ തമ്മിൽ സ്നേഹിക്കാനും ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കാനും തള്ളിക്കളഞ്ഞതിനെ ചേർക്കുകയും ആണ് കർത്താവിന്റെ ലക്ഷ്യം. അല്ലാതെ സഭയിൽ ആവശ്യമില്ലാത്ത യാതൊരു നിയമവും ഇല്ല, എല്ലാവരും കർത്താവിൽ ഒരുപോലെ തന്നെ. യഹൂദന്മാർ പലരും എതിർത്തപ്പോൾ, വിശ്വസിച്ച, അനുസരിച്ച ഒരു കൂട്ടം ജനമായിരുന്നു പുതിയ നിയമ സഭയായ പെന്തകോസ്ത്.
ദാഹിക്കുന്നവർ ഏവരും എന്റെ അടുക്കൽ വരുവാൻ ആണ് കർത്താവ് പറഞ്ഞിട്ടുള്ളത്. ദാഹിച്ചുവരുന്നവർ, മുറിവേറ്റവർ, അനാഥർ, വിധവമാർ, പരദേശികൾ, അത് ശത്രു ആയാലും ഏവരെയും ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്, അതിനാൽ തന്റെ മണവാട്ടി ആയ നാമും അതനുസരിക്കുന്നു.
തർക്കിക്കുന്ന ചിലരുണ്ട് എന്നാൽ അങ്ങനെയുള്ള യാതൊന്നും നമുക്കോ ദൈവ സഭക്കോ ഇല്ല എന്ന് കൊരിന്ത്യ ലേഖനത്തിൽ പറയുന്നുണ്ട് (1കൊ:-11 -16 )ഒരുവൻ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ അതെക്കുറിച്ച് സ്വന്തം സഹോദരൻ, ഒരു കൂട്ടു സഹോദരൻ തന്നെ തർക്കിക്കുന്നു, മനുക്ഷ്യന് ശത്രു അവന്റെ വീട്ടുകാർ തന്നെയെന്നു കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ, എന്നാൽ അത് കണ്ടുവോ,ഇല്ലയോ എന്ന് തർക്കത്തിൽ അല്ല, ദൈവം തന്നെ അവനെ ബോധ്യപ്പെടുത്തുമെന്നു നാം വിശ്വസിക്ക, സഹോദരനോട് തർക്കികരിക്ക, പ്രവാചകൻ ഒരിക്കലും സ്വന്ത ഭാവത്തിലോ, ദേശത്തിലോ മാനിക്കപ്പെടുകയില്ലെന്നും കർത്താവ് പറഞ്ഞിട്ടുണ്ട്.

അന്യഭാഷയെക്കുറിച്ചു അറിയില്ല എന്ന് പറയുന്നവരുമുണ്ട് എന്നാൽ അത് പരിശുദ്ധാത്മാവിലൂടെ ദൈവവുമായി സംസാരിക്കാൻ ദൈവം നമുക്ക് നൽകിയ വരദാനമാണ് അന്യഭാഷ. അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യനോടല്ല, ദൈവത്തോടത്രെയെന്നു നാം വചനത്തിൽ വായിക്കുന്നു. (1കൊ 14 :-1)കർത്താവായ യേശുക്രിസ്തു രാജാധി രാജാവും കർത്താവുമായി നമ്മെ ഓരോരുത്തരെയും താൻ ആഗ്രഹിച്ച ദൈവരാജ്യത്തിൽ നമ്മെ ആക്കി ചേർക്കുമെന്ന് പ്രതീക്ഷയോടെ നാം കാത്തിരിക്കുന്നു. എത്ര കൊടിയ കാറ്റ് അടിച്ചാലും,പേമാരി വന്നാലും നാം യാത്ര ചെയ്യുന്ന പടകിൽ കർത്താനുള്ളടത്തോളം നമുക്കു ഭയപ്പെടുവാനില്ലലോ.
അന്ന് പെന്തകൊസ്തു നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയിരുന്നു പെട്ടെന്ന് കൊടിയ കാറ്റടിക്കുന്ന പോലെ വീട് മുഴുവനും നിറച്ചു, അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി,ആ നാവുകൾ അവരിൽ പതിഞ്ഞു,പിന്നീട് അവർ അന്യഭാഷ സംസാരിച്ചു തുടങ്ങി അഗ്നിജ്വാലയായി നാവുകളിൽ കൂടി ആത്മാവ് തന്നെയാണ് അത് ചെയ്തത് (പ്ര:-2 -1 ) അന്ന് ഒരുമിച്ചുകൂടിയിരുന്ന അപ്പോസ്തലന്മാർക്കു ഒന്നും വേർതിരിവ് ഇല്ലായിരുന്നു വലിയവനോ,ചെറിയവനോ ഇല്ലായിരുന്നു. അവർക്കുള്ള സകലതും അവർ പൊതുവക എന്ന് കരുതിയിരുന്നു, അതിനാൽ അവർ അഭിഷേകം പ്രാപിക്കുക മാത്രമല്ല, കർത്താവിനായി അടി, ഇടി, വാളാലുള്ള ആപത്തു, കാട്ടിലെ ആപത്തു, കാരാഗൃഹം അങ്ങനെ പല പ്രയാസങ്ങളെയും അവർ ഭയമേതും കൂടാതെ നേരിട്ടു,ഒരുമാനപ്പെട്ടു പ്രാർത്ഥിച്ചാൽ എന്തു നൽകാമെന്ന് കർത്താവു താൻ അരുളിയിട്ടുണ്ടല്ലോ. ഇന്നും പ്രാർത്ഥനയിലും,കൂട്ടായ്മയിലും ഒരുമനപ്പെട്ടു നിൽക്കുന്ന ഒരു ജാതി, കൂട്ടായ്മ, സഭ ജനം ഇതൊക്കയത്രെ പെന്തക്കോസ്ത്.

വീണ ഡിക്രൂസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.