ശാരോൻ ഫെലോഷിപ്പ് കർണാടക – തെലുങ്കാന റീജിയൻ കൺവൻഷൻ നാളെ സമാപിക്കും

News: BCPA

ബെംഗളുരു: ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക, തെലുങ്കാന റീജിയൻ വാർഷിക കൺവൻഷൻ ആരംഭമായി. റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ ടി.സി.ചെറിയാൻ പ്രാർഥിച്ച് ഉദ്ഘാടനം ചെയ്ത കൺവൻഷൻ്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പാസ്റ്റർ എബി തോമസ് ദൈവവചനം പ്രസംഗിച്ചു.
ഓൺലൈൻ സൂമിലൂടെ നടക്കുന്ന കൺവൻഷനിൽ ഇന്ന് ജൂൺ 19 (ശനി) പാസ്റ്റർ ജോയ് പാറക്കലും സമാപന ദിവസമായ നാളെ (ഞായർ ) വൈകിട്ട് പാസ്റ്റർ സാം മാത്യൂവും പ്രസംഗിക്കും.
വൈകിട്ട് 7 മുതൽ 9.30 വരെ നടക്കുന്ന കൺവൻഷനിൽ ബ്രദർ.ജോജിയും ജെസിലിനും ചേർന്ന് ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർമാരായ ബിനോയ് പി.വി, സണ്ണി കുരുവിള എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like