വിശക്കുന്നവർക്ക് ആഹാരവുമായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ.

 

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം ഇന്നും ചെയ്യുവാൻ സാധിച്ചു . മുംബൈയുടെ വിവിധ ആശുപത്രികളിൽ രോഗികളുമായി ഗ്രാമങ്ങളിൽ നിന്ന് കടന്നു വരുന്നവർ, തെരുവിൽ കിടക്കുന്നവർ , രോഗികളുമായി ചികിൽസയ്ക്ക് വരുന്നവർ തുടങ്ങി അനേകം ആളുകൾ ഭക്ഷണമില്ലാതെ അലയുന്നത് കാണുമ്പോൾ മഹാനഗരത്തിൽ വിശപ്പിന്റെ വിളിയുടെ പ്രാധാന്യത്തെയാണ് തിരിച്ചറിയാൻ സാധിക്കുന്നത് .  ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജിക്സൺ ജെയിംസ് പ്രാർത്ഥിച്ച്  യാത്ര തുടങ്ങിയ ഇന്നത്തെ പ്രവർത്തനം  ഒരിക്കൽ കൂടി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു നടത്തുവാൻ സാധിച്ചു. ഭക്ഷണം വാങ്ങുവാൻ ഓടിവരുന്ന  ഓരോരുത്തരുടെയും  കണ്ണിന്റെ തിളക്കം വിശപ്പിന്റെ ആഴത്തെ കാണുവാൻ കഴിയുന്നു. ഈ കാഴ്ച മഹാരാഷ്ട്ര ചാപ്റ്ററിലെ കടന്നു വന്ന അംഗങ്ങൾക്ക് പ്രചോദനമായി, തുടർന്നും വരും ദിവസങ്ങളിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ ക്രമീരണങ്ങൾ നടത്താൻ ചാപ്റ്റർ അംഗങ്ങൾ തീരുമാനിച്ചു. പാസ്റ്റർ ഡെന്നി ഫിലിപ്പ് (സെക്രട്ടറി ), ബ്രദർ.ജെയിംസ് ഫിലിപ്പ് മലയിൽ (ട്രഷറാർ) പാസ്റ്റർ റെജി തോമസ്സ്,(അപ്പർ റും കോഡിനേറ്റർ) മറ്റ് സഹപ്രവർത്തകരും സന്നിധരായിരുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading