ആരാധനാലയങ്ങൾ തുറക്കുവാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ജി.എം.പി.എം

തിരുവല്ല: കോവിഡ് ലോക്ക്ഡൌണില്‍ ഇളവുകൾ നല്കിയപ്പോൾ ആരാധനാലയങ്ങള്‍ തുറക്കരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ പെന്തെക്കോസ്തിലെ എഴുത്തുകാരുടെ കൂട്ടായ്മ അപലപിച്ചു.

മദ്യശാലകള്‍ തുറക്കാമെന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ആരാധനാലയങ്ങള്‍ തുറക്കുന്നത് കാത്തിരിക്കണമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വ്യാപകമായ ചർച്ചയ്ക്കും വിമര്‍ശനത്തിനും ഇടയായി. കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും അധികം പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കുന്നതു നീട്ടുന്ന വൈരുദ്ധ്യാത്മകമായ നിലപാടിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം
ആരാധനാലയങ്ങളിൽ തുറക്കുവാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ജൂൺ 16ന് കൂടിയ കോർകമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ പാസ്റ്റർ പി.ജി.മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ഡി. കുഞ്ഞുമോൻ പ്രമേയം അവതരിപ്പിച്ചു.
സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ, അനീഷ് കൊല്ലംകോട്, സാം കണ്ണംപള്ളി എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.