റിഥം ഓഫ് ഹെവൻ യുവജന കൂട്ടായ്മ ജൂൺ 18 മുതൽ
Rhythm of Heaven Rising Army Conference | Kraisthava Ezhuthupura News

റിഥം ഓഫ് ഹെവൻ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ 4 ദിവസത്തെ യുവജന കൂട്ടായ്മ 18 മുതൽ 21 ജൂൺ വരെ രാത്രി 8:30 മുതൽ സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു.
അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ ജിബി കോലഞ്ചേരി, പാസ്റ്റർ രാജേഷ് ഏലപ്പാറ, ഡോക്ടർ. ബ്ലെസ്സൺ മേമന എന്നിവർ ദൈവവചനം സംസാരിക്കുന്നു.
Download Our Android App | iOS App
ബ്രദർ. ഇമ്മാനുവേൽ കെ ബി,
ബ്രദർ. ലിജോ പത്രോസ് ജോഷുവ, ബ്രദർ. അഭിജിത്ത് തോമസ്, ബ്രദർ. ജോബിൻ ജോസ് എന്നിവർ സംഗീത ആരാധനയ്ക്കു നേതൃത്വം നൽകുന്നു.
ഈ യുവജന സമ്മേളനം റിഥം ഓഫ് ഹെവൻ യൂട്യൂബ് ചാനലിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്.
ബ്രദർ. ശിലാസ് കെ ദേവസ്യ,
ബ്രദർ. അരുൺ ചന്ദ്രൻ,
ബ്രദർ. വിഷ്ണു ഗോപി സാംസൺ എന്നിവർ ഈ യോഗത്തിന് നേതൃത്വം നൽകുന്നു.