ഡോ. വിജു ഫിലിപ്പ് കുടുംബമായി ഇന്ത്യയിലേക്ക് മടങ്ങുന്നു

കുവൈറ്റ്‌: റിവൈവൽ ക്രിസ്ത്യൻ ചർച്ച് പാസ്റ്റർ ഡോ. വിജു ഫിലിപ്പ് കുവൈറ്റിലെ തന്റെ 13 വർഷ പൂർണ്ണ സമയ ശുശ്രൂഷ തികച്ചു നാട്ടിലേക്ക് മടങ്ങി. തന്റെ പ്രവർത്തന മേഖലയായ ചെന്നൈയിൽ ഇന്ത്യ ഗോസ്‌പെൽ അസംബ്ലി സഭയുടെ ശുശ്രൂഷകനായും, ദി ലോർഡ്സ് മട്രിക്കുലേഷൻ സ്കൂളിന്റെ ചുമതലയും തുടർന്ന് താൻ നിർവഹിക്കും. സഹധർമ്മിണി ജെസ്സി ഫിലിപ്പ് തന്നോടൊപ്പം ശുശ്രൂഷയിൽ വ്യാപ്രത ആയിരുന്നതോടൊപ്പം തന്നെ കുവൈറ്റ്‌ സെൻട്രൽ സ്കൂളിൽ അദ്ധ്യാപന വൃത്തിയിലും ഏർപ്പെട്ടിരുന്നു.

post watermark60x60

ചെന്നൈ കേന്ദ്രമായ ഇന്ത്യ ഗോസ്പൽ അസംബ്ലി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സഭയാണ് കുവൈറ്റിലെ റിവൈവൽ ചർച്ച്. നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്കാണ് പ്രസ്തുത സഭ നേതൃത്വം നൽകി വരുന്നത്. പാസ്റ്റർ റെജി തോമസ് കുവൈറ്റ്‌ റിവൈവൽ ചർച്ചിന്റെ അടുത്ത ശുശ്രൂഷകനായി ചുമതല ഏൽക്കും. അതുവരെ ഡോ. വിജു ഫിലിപ്പ് കുവൈറ്റിലെ ആത്മീക ശുശ്രൂഷകൾക്ക് (ഓൺലൈൻ ) നേതൃത്വം നൽകും.

-ADVERTISEMENT-

You might also like