ഇന്നത്തെ ചിന്ത : ദൈവപുത്രന്മാർ ദത്തുപുത്രന്മാർ | ജെ. പി വെണ്ണിക്കുളം

1 യോഹന്നാൻ 3:1
കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.

ദൈവമക്കൾ എന്നതിന് ‘ടെക്‌നാ’ എന്നും ദത്തുപുത്രന്മാർ എന്നതിന് ‘ഹ്യുയായോയ്’ എന്നുമുള്ള പദങ്ങളാണ് യവനായ ഭാഷയിൽ ഉള്ളത്. നാം മക്കൾ എങ്കിലും ദത്തുപുത്രന്മാർ ആണെന്നാണ് റോമാ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. പാപം നിമിത്തം ദൈവത്തിൽ നിന്നും അകന്നുപോയ മനുഷ്യനെ ക്രിസ്തുയേശു മുഖാന്തരം ദൈവം വീണ്ടെടുത്തു. അങ്ങനെ ദത്തെടുക്കപ്പെട്ടവരോട് അവിടുന്നു തന്റെ സ്നേഹം (അഗാപ്പെ) വെളിപ്പെടുത്തുകയും ചെയ്തു.

ധ്യാനം: 1 യോഹന്നാൻ 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.